മലപ്പുറം: ദുരൂഹ സാഹചര്യത്തില്‍ ഗുരുതര പരിക്കുകളോടെ അജ്ഞാതര്‍ ആശുപത്രിയിലെത്തിച്ച പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീലാണ് മരണപ്പെട്ടത്. ഇന്നലെ അര്‍ധ രാത്രിയോടെയായിരുന്നു മരണം. 42 വയസായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
മലപ്പുറം ആക്കപ്പറമ്പില്‍ രക്തം വാര്‍ന്ന നിലയിലാണ് അബ്ദുള്‍ ജലീലിനെ കണ്ടെത്തിയത്. കാണാതായിട്ട് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് അബ്ദുള്‍ ജലീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതര പരിക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ വെന്റിലേറ്ററിലായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ച ഒരാളെ തിരിച്ചറിഞ്ഞതായും വിവരമുണ്ട്.
ജിദ്ദയില്‍ ജോലി ചെയ്തിരുന്ന അബ്ദുള്‍ ജലീല്‍ മേയ് 15 നാണ് നെടുമ്പാശേരിയില്‍ എത്തിയത്. സുഹൃത്തിനൊപ്പം പെരിന്തൽമണ്ണയിലേക്ക് എത്താമെന്നും കൂട്ടിക്കൊണ്ടുപോകാൻ വാഹനവുമായി ചെന്നാൽ മതിയെന്നും കുടുംബത്തെ അറിയിച്ചിരുന്നെങ്കില്‍ എത്തിയില്ല. പിന്നീട് അബ്ദുള്‍ ജലീല്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Also Read: ബലാത്സംഗക്കേസ്: വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി