പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. അട്ടപ്പാടി നെല്ലിപ്പതി ഊരിലെ രങ്കമ്മ പഴനിസ്വാമി ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ശാരീരിക ബുദ്ധമുട്ടുകളും പ്രസവ വേദനയും അനുഭവപ്പെട്ട രങ്കമ്മയെ കോട്ടപ്പുറം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതേ തുടർന്ന് ആശുപത്രി മാറിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാന്‍ സാധിച്ചില്ല. ഈ വര്‍ഷം മരിക്കുന്ന പതിനഞ്ചാമത്തെ കുഞ്ഞാണ് രങ്കമ്മ-പഴനിസ്വാമിമാരുടേത്.