അട്ടപ്പാടി: ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധു എങ്ങനെയുള്ള ജീവിതമാണ് നയിച്ചിരുന്നതെന്ന ദൃശ്യങ്ങള്‍ പുറത്ത്. മാതൃഭൂമി ന്യൂസ് സംഘം മധു താമസിച്ചിരുന്ന ഗുഹയിലെത്തിയാണ് ഇവിടത്തെ ദശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മുക്കാലിയില്‍ നിന്നും 3 കി.മി. മാറി ആണ്ടിയേളക്കര എന്ന വനമ്പ്രദേശത്താണ് മധു താമസിച്ചിരുന്നത്.
ഗുഹയില്‍ വീട്ട് സാധനങ്ങളും പാത്രങ്ങളും എല്ലാം വലിച്ച് വാരിയിട്ട നിലയിലാണ്. ഭക്ഷണം പാചകം ചെയ്യുന്നതിനായി കൂട്ടിയ അടുപ്പ്, കവറുകള്‍, ബാഗ്, കറിപൗഡറുകളുടെ അവശിഷ്ടം, വസ്ത്രങ്ങള്‍, കുപ്പികള്‍ എന്നിവ സ്ഥലത്തുളളതായി ദൃശ്യങ്ങളില്‍ കാണാം. സികെ അഭിലാല്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധു കൊല്ലപ്പെട്ടതിന് പിന്നാലെ പ്രചരിച്ച ചിത്രങ്ങളിലുളള സ്ഥലത്ത് നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അന്വേഷണസംഘത്തിന് തെളിവ് ശേഖരിക്കേണ്ടത് കൊണ്ട് തന്നെ കൂടുതല്‍ ഇടപെടല്‍ നടത്താതെയാണ് റിപ്പോര്‍ട്ടറും ക്യാമറാമാനും മടങ്ങിയത്.