ന്യൂഡൽഹി: അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്‍റെ മർദനമേറ്റ് ആദിവാസി യുവാവ് മധു മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിനോട് വിശദീകരണം തേടി. കേന്ദ്ര ആദിവാസി ക്ഷേമവകുപ്പ് മന്ത്രി ജുവൽ ഓറമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന് തെറ്റുപറ്റിയെന്നും ആൾക്കൂട്ടം ആദിവാസി യുവാവിനെ കൊലപ്പെടുത്തിയത് ഗുരുതരമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറിയോടാണ് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ