scorecardresearch

‘പി.സി ജോർജിന്റെ പരാമർശങ്ങളിൽ ദുഃഖവും അമർഷവുമുണ്ട്’ ആക്രമിക്കപ്പെട്ട നടി വനിതാകമ്മീഷനോട്

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയിൽ നിന്ന് ഇത്തരം പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നും നടി മൊഴി നൽകി

‘പി.സി ജോർജിന്റെ പരാമർശങ്ങളിൽ ദുഃഖവും അമർഷവുമുണ്ട്’ ആക്രമിക്കപ്പെട്ട നടി വനിതാകമ്മീഷനോട്

തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വനിതാ കമ്മീഷൻ രേഖപ്പെടുത്തി. പി.സി. ജോർജ് എം.എൽ.എ നടത്തിയ വിവാദ പരാമർശത്തിലാണ് മൊഴിയെടുത്തത്. പി.സി ജോർജ്ജിന്റെ പരാമർശങ്ങളിൽ ദുഃഖവും അമർഷവുമുണ്ടെന്ന് നടി വനിതാ കമ്മീഷനോട് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയിൽ നിന്ന് ഇത്തരം പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നും നടി മൊഴി നൽകി.

പി.സി. ജോർജ് നടിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസിൽ വനിതാ കമ്മീഷൻ തുടർനടപടികൾ കൈക്കൊള്ളുക.

ദിലീപിനെ ന്യായീകരിച്ചും നടിയെ വിമർശിച്ചുമുള്ള പരാമർശങ്ങൾ പി.സി ജോർജിന്‍റെ ഭാഗത്ത് നിന്ന് തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ നടി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. നടനെ അനുകൂലിച്ച് പരസ്യമായി പി.സി ജോർജ് രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിലും നടിക്കെതിരെ മോശം പരാമർശങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇത്തരം പ്രചാരണത്തിനെതിരായ നടിയുടെ പരാതിയിലും മൊഴിയെടുത്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Attacked actress give statement against pc george to womens commession

Best of Express