/indian-express-malayalam/media/media_files/uploads/2018/10/Pinarayi-Vijayan-Sandeepanandagiri.jpg)
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിന് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ വലിയ അപകടം അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും സമയോചിത ഇടപെടലിനെ തുടർന്ന് തടയാൻ സാധിച്ചെന്ന് പിണറായി പറഞ്ഞു.
"കേരളത്തിന്റെ മതനിരപേക്ഷ മനസിനെ ഇളക്കാൻ ശ്രമിക്കുന്ന വർഗ്ഗീയ ശക്തികളെ തടയാൻ ശ്രമിക്കുന്ന, അവരെ തുറന്നുകാണിക്കുന്ന സ്വാമി സന്ദീപാനന്ദ ഗിരി എല്ലാ തരത്തിലും സംഘപരിവാറിന്റെ കണ്ണിലെ കരടാണ്. കുറച്ചുനാൾ മുൻപ് ഈ ആശ്രമത്തിന് നേരെ തന്നെ സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് നീക്കങ്ങളുണ്ടായിരുന്നു. സ്വാമിയെ ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കാനായിരുന്നു ശ്രമം," മുഖ്യമന്ത്രി പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2018/10/Salagramam.jpg)
"കപട സന്യാസിമാരെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും കഴിയും. യഥാർത്ഥ സന്യാസിമാരെ ഭീഷണിപ്പെടുത്താനാവില്ല. കേരളത്തിലെ നവോത്ഥാന നായകർ വഹിച്ച പങ്കാണ്, നവോത്ഥാന മൂല്യങ്ങളെ തകർക്കാനും നാടിനെ പിന്നോട്ടടിക്കാനും ശ്രമിക്കുന്ന ശക്തികളെ എതിർക്കുന്നതിലൂടെ സ്വാമി സന്ദീപാനന്ദ ഗിരി നടത്തുന്നത്. അത്തരമൊരാളെ ഉന്മൂലനം ചെയ്യാൻ ഉദ്ദേശിച്ചാണ് ഇന്ന് പുലർച്ചെ ഇത്തരമൊരു നീക്കം നടത്തിയത്. എന്ന് സാധാരണഗതിയിൽ മനസിലാക്കാൻ എല്ലാവർക്കും കഴിയും. കേരളത്തിലെ മതനിരപേക്ഷ മനസാകെ സ്വാമി സന്ദീപാനന്ദഗിരിക്ക് ഒപ്പമുണ്ട്. സ്വാമിക്ക് ഇനിയും തന്റെ ദൗത്യം കൃത്യമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കട്ടെ. കുറ്റവാളികൾ ആരായാലും അവരെ കണ്ടെത്താനും നിയമത്തിന്റെ കരത്തിൽ ഏൽപ്പിക്കാനും പൊലീസ് സന്നദ്ധമാകും."
അക്രമികൾ കത്തിച്ച കാറുകൾ"ആശ്രമത്തിന് വലിയ കേടുപാടുണ്ടായി. വെന്തുരുകി മരണപ്പെടാൻ ഇടയാക്കും വിധത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തത്. അതിൽ നിന്ന് രക്ഷപ്പെട്ട സ്വാമിജിയെ ഹൃദയത്തിൽ സൂക്ഷിക്കണം. ആശ്രമം നശിപ്പിക്കലല്ല, സ്വാമിജിയെ നശിപ്പിക്കാനാണ് ശ്രമിച്ചത്. നശിപ്പിക്കപ്പെട്ട ആശ്രമത്തിന്റെ സ്ഥാനത്ത് കൂടുതൽ പ്രൗഢിയോടെ ആശ്രമം പ്രവർത്തിക്കണം. മതനിരപേക്ഷ ചിന്താഗതിക്കാർ ഈ ദൗത്യവും ഏറ്റെടുക്കണം," മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us