കൊ​ല്ലം: ശബരിമലയിലെ കൂട്ട അറസ്റ്റിനു പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കൊ​ട്ടാ​ര​ക്ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ ക​ല്ലേ​റ്. തൃ​ശൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന് നേ​ർ​ക്കാ​യി​രു​ന്നു ക​ല്ലെ​റി​ഞ്ഞ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ല് ത​ക​ർ​ന്നു.

ആലപ്പുഴ മാന്നാറിൽ പ്രതിഷേധവുമായെത്തിയവർ പൊലീസ് വാഹനത്തിന്റെ ചില്ല് തകർത്തു. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ ആറന്മുളയിലെ വീടും ഉപരോധിച്ചു.

ആറന്മുളയിൽ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. നാമജപവുമായി പ്രതിഷേധക്കാർ പുലർച്ചെ 1.30 മുതൽ 3.30 വരെ സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിനു മുന്നിൽ ബിജെപി-യുവമോർച്ച പ്രവർത്തകർ ഒരു മണിക്കൂറോളം ഉപരോധിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.