കൊച്ചി: ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള കോഴിക്കോട്ടെ ദേ പുട്ട് എന്ന ഹോട്ടല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പ്രകനടമായെത്തിയ മുപ്പതോളം പ്രവര്‍ത്തകരാണ് ഹോട്ടല്‍ തല്ലിത്തകര്‍ത്തത്. യുവമോര്‍ച്ച പ്രവര്‍ത്തകരും ഹോട്ടലിനു മുമ്പില്‍ പ്രതിഷേധവുമായെത്തി.ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് കടയില്‍ ആക്രമണം നടത്തിയത്.

ജനങ്ങളും വിവധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരുമാണ് ആക്രമണം നടത്തിയത്. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും നീക്കി. ദിലീപ്, ചന്ദ്രശേഖര്‍, നാദിര്‍ഷ, ശ്രീനാഥ് ഭാസി, നദീര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ദേ പുട്ട് എ്ന കട ആരംഭിച്ചത്. ദിലീപിന്റെ അമ്മ സരോജം, നാദിര്‍ഷയുടെ അമ്മ സുഹ്‌റ, നദീറിന്റെ അമ്മ അല്ലി എന്നിര്‍ ചേര്‍ന്നായിരുന്നു കട ഉദ്ഘാടനം ചെയ്തിരുന്നത്.

സ​ത്യം തെ​ളി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ കു​ടും​ബ പ്രതികരിച്ചിട്ടുണ്ട്. ദൈ​വ​ത്തി​ന്‍റെ കൈ ​പ​തി​ഞ്ഞ ഈ ​കേ​സി​ൽ നീ​തി ല​ഭി​ക്കു​മെ​ന്ന് ത​ങ്ങ​ൾ​ക്കു​റ​പ്പു​ണ്ടാ​യി​രു​ന്നെ​ന്നും ന​ടി​യു​ടെ കു​ടും​ബം പ്ര​തി​ക​രി​ച്ചു. ദി​ലീ​പി​നെ ഇ​ന്ന് മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​ല്ല. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ദീ​ലീ​പി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ദി​ലീ​പ് ഇ​പ്പോ​ഴു​ള്ള ആ​ലു​വ പോ​ലീ​സ് ക്ല​ബ്ബി​നു പു​റ​ത്ത് കൂ​ട്ടം കൂ​ടി​നി​ൽ​ക്കു​ന്ന​വ​രെ പോ​ലീ​സ് ഒ​ഴി​പ്പി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ ആ​ലു​വ പോ​ലീ​സ് ക്ല​ബ്ബി​നു മു​ന്നി​ൽ എ​ത്തി​യി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ