/indian-express-malayalam/media/media_files/uploads/2017/05/harthal.jpg)
തിരുവനന്തപുരം: സീതാറാം യെച്ചൂരിയെ ആക്രമിച്ചതിനെതിരെ സിപിഐഎം ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. സംസ്ഥാനമൊട്ടുക്ക് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ആര്‍എസ്എസിന്റെ ലക്ഷ്യം സിപിഎമ്മിനെ തകര്‍ക്കലാണെന്നും കോടിയേരി പറഞ്ഞു.
സ്​റ്റാച്യു ട്യൂട്ടേഴ്‌സ് ലെയിനിലെ ബിജെപി ജില്ല ഓഫിസിന് നേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ച്​​ തിരുവനന്തപുരം ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്​ത ഹര്‍ത്താൽ തുടങ്ങി. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ ബസുകൾ തടയാൻ ശ്രമിച്ചത്​ പൊലീസ്​ ഇടപെട്ട്​ പരിഹരിച്ചു. കെഎസ്​ആർടിസി സർവീസുകൾ മുടക്കം കൂടാതെ നടക്കുന്നുണ്ട്​. ട്രെയിനിലുംമറ്റും വന്നെത്തുന്ന ദീർഘദൂര യാത്രക്കാർക്ക്​ ​പൊലീസ്​ യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്​. 10മണിക്ക്​ സെക്ര​ട്ടേറിയറ്റിലേക്ക്​ ബിജെപി പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്​ നടക്കും.
ഹർത്താലിന്റെ സാഹചര്യത്തിൽ ഇന്നു നടക്കേണ്ടിയിരുന്ന ഹയർ സെക്കൻഡറി സേ പരീക്ഷ ജൂൺ പതിനാലിലേക്കു മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us