തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യന്‍കോട് പോലീസ് സ്‌റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം പെട്രോള്‍ നിറച്ച കുപ്പി കത്തിച്ച് പോലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിയുകയായിരുന്നു.
ആക്രമികൾ പെട്രോള്‍ നിറച്ച് കത്തിച്ച് വലിച്ചെറിഞ്ഞ കുപ്പി പൊലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിൽ തട്ട് പൊട്ടിത്തെറിച്ചു. സംഭവത്തിൽ ജീപ്പിന് കേടുപാടുകൾ സംഭവിച്ചു.
ആക്രമണം നടത്തിയ ഉടൻ തന്നെ അക്രമി സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടതായാണ് വിവരം. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിറകിലെ കാരണം എന്തെന്ന് വ്യക്തമല്ല.