ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആലപ്പുഴ ബ്യൂറോ ഓഫീസിനു നേരെ ആക്രമണം. ഇന്നു പുലർച്ചെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്ന കാർ അക്രമികൾ അടിച്ചുതകർത്തു. സംഭവം നടക്കുന്പോൾ ബ്യൂറോയിലെ റിപ്പോർട്ടർ ഓഫീസിലുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ