കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം.എന്‍.കാരശ്ശേരിക്ക് നേരെ ആക്രമണം. കക്കാടംപൊയിലില്‍ പി.വി.അന്‍വര്‍ എംഎല്‍എയുടെ അനധികൃത നിര്‍മാണങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് കാരശ്ശേരിക്കും സംഘത്തിനും നേരെ ആക്രമണമുണ്ടായത്. പി.വി.അന്‍വറിന്റെ കൂലിക്കാരാണ് തന്നെ ആക്രമിച്ചതെന്ന് എം.എന്‍.കാരശ്ശേരി ആരോപിച്ചു.

അൻവർ എംഎൽഎയുടെ അനധികൃത നിർമാണങ്ങൾ പരിശോധിക്കാനാണ് കാരശ്ശേരിയും സംഘവും കക്കാടംപൊയിലിലെത്തിയത്. ആക്രമണമുണ്ടായതിൽ പ്രതിഷേധിച്ച് സാംസ്‌കാരിക പ്രവർത്തകർ കോഴിക്കോട് പ്രകടനം നടത്തി.

Read Also: തെറ്റ് ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണം, സത്യം പുറത്തുവരട്ടെ: ജോളിയുടെ മകന്‍

തങ്ങൾ സമരത്തിന് പോയതല്ലെന്നും കാണാൻ പോയതായിരുന്നെന്നും അവിടെ അൻവറിന്റെ കൂലിക്കാരുണ്ടായിരുന്നെന്നും കാരശ്ശേരി മാധ്യമങ്ങളോട് പ്രതികരിച്ചു. കൂലിക്കാർക്കൊപ്പം ജനപ്രതിനിധികളും അവിടെയുണ്ടായിരുന്നെന്നും കാരശ്ശേരി പറഞ്ഞു.

സി.ആർ.നീലകണ്‌ഠൻ, കുസുമം ടീച്ചർ, ഡോ.ആസാദ് എന്നിവർക്കെതിരെയും കയ്യേറ്റമുണ്ടായി. പലർക്കും പരുക്കുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.