തലശ്ശേരി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സി.ഒ.ടി നസീറിന് വെട്ടേറ്റു. തലശ്ശേരിയല്‍ വച്ചായിരുന്നു നസീറിന് വെട്ടേറ്റത്. തുടര്‍ന്ന് നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.

പുതിയ‌സ്റ്റാന്‍റ് പ‌രിസ‌ര‌ത്ത് നില്‍ക്കുകയായിരുന്ന നസീറിനെ മൂന്നംഗ സംഘമാണ് അക്രമിച്ചത്. ബൈക്കിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നസീര്‍ പറഞ്ഞു.

നേരത്തെ മേപ്പയ്യൂര് വച്ചും സി.ഒ.ടി നസീറിനെതിരെ ആക്രമണമുണ്ടായിടുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് നസീര്‍ ആരോപിച്ചിരുന്നത്.

മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതികൂടിയാണ് സി. ഒ. ടി നസീര്‍.മുന്‍ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവും തലശ്ശരി മുന്‍ നഗരസഭാംഗവുമാണ് സി.ഒ.ടി നസീര്‍.

മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്ന പ്രചരണവാക്യത്തോടെ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു സി.ഒ.ടി നസീര്‍ മത്സരിച്ചിരുന്നത്. ആശയപരമായ ഭിന്നതകള്‍ കാരണം നസീര്‍ പാര്‍ട്ടി വിടുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.