scorecardresearch

എടിഎം കവര്‍ച്ച: ചാലക്കുടിയില്‍ എത്തിയ ഏഴംഗ സംഘം രക്ഷപ്പെട്ടത് ധന്‍ബാദ് എക്സ്പ്രസിലെന്ന് സൂചന

പ്രതികള്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ ര​ക്ത​ക്ക​റ കണ്ടെത്തിയിട്ടുണ്ട്

പ്രതികള്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ ര​ക്ത​ക്ക​റ കണ്ടെത്തിയിട്ടുണ്ട്

author-image
WebDesk
New Update
സംസ്ഥാനത്തെ ഞെട്ടിച്ച എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍ അബ്ലൂഖാന്റെ സംഘമെന്ന് സൂചന

കൊച്ചി: സം​സ്ഥാ​ന​ത്തെ ഞെ​ട്ടി​ച്ച എ​ടി​എം ക​വ​ർ​ച്ചാസം​ഘത്തില്‍ ഏഴ് പേരെന്ന് വിവരം. കവർച്ചയ്‌ക്ക് ശേഷം ധൻബാദ് എക്‌സ്‌പ്രസിലാണ് ഇവർ രക്ഷപ്പെട്ടതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ചാലക്കുടിയില്‍ നിന്നാണ് ഇവര്‍ ട്രെയിനില്‍ കയറി രക്ഷപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. കവർച്ചക്കാർ ഉ​ത്ത​രേ​ന്ത്യ​ൻ​ ​സ്വ​ദേ​ശി​ക​ളാ​കാ​മെ​ന്ന​ ​നി​ഗ​മ​ന​ത്തി​ലാണ്​ ​പൊ​ലീ​സ്.

Advertisment

പ്രതികള്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ ര​ക്ത​ക്ക​റ കണ്ടെത്തിയിട്ടുണ്ട്. ചാ​ല​ക്കു​ടി ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വാ​ഹ​ന​ത്തി​ലാ​ണ് ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം പ​രി​ശോ​ധ​ക​ൾക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി​യ​ത്. പ​ണം മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ സം​ഘ​ത്തി​ലു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​വാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

ഇവരുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. കൃത്യമായ ആസൂത്രണം ചെയ്ത മോഷണമാണ് ഇതെന്നാണ് പൊലീസ് നിഗമനം.

ക‍ഴിഞ്ഞ ദിവസം മൂന്ന് ജില്ലകളിലായി അഞ്ചിടങ്ങളില്‍ നടന്ന എടിഎം കവര്‍ച്ചക്കു പിന്നില്‍ ഒരേ സംഘമാണെന്ന് പോലീസിന് വ്യക്തമായിരുന്നു.കവര്‍ച്ചകളിലെ സമാനതകളാണ് പോലീസിനെ ഈ നിഗമനത്തില്‍ എത്തിച്ചത്.കവര്‍ച്ച നടത്തുന്നതിനു മുന്‍പ് സിസിടിവി ക്യാമറയില്‍ സ്പ്രേ പെയിന്‍റ് അടിച്ചതും കവര്‍ച്ചക്ക് ശേഷം ഷട്ടറിട്ടതും ഇതിനുദാഹരണമാണ്.

Advertisment

ഇതര സംസ്ഥാനക്കാരായ എഴംഗ പ്രൊഫണല്‍ കവര്‍ച്ച സംഘമാണ് മോഷണം നടത്തിയിരിക്കുന്നതെന്നും പോലീസ് ഉറപ്പിച്ചു ക‍ഴിഞ്ഞു. ഇതില്‍ മൂന്ന് പേരുടെ ദൃശ്യങ്ങളാണ് എടിഎം കൗണ്ടറിലെ സിസടിവിയില്‍ പതിഞ്ഞത്. മൂന്നു പേരില്‍ രണ്ട് പേരാണ് എ ടി എമ്മുകളില്‍ കയറിയത്. ഒരാള്‍ വാഹനത്തിലിരിക്കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

എ ടി എമ്മില്‍ നിന്നും ലഭിച്ചതിനു പുറമെ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവിയില്‍ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കോട്ടയം കോടിമതയില്‍ നിന്നും മോഷ്ടിച്ച പിക്കപ്പ് വാനാണ് ഇവര്‍ കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്.ചാലക്കുടി ഹൈസ്ക്കൂള്‍ ഗ്രൗണ്ടില്‍ വാഹനം ഉപേക്ഷിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.

സംഭവ സ്ഥലത്ത് നിന്ന് വിരലടയാളങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.നേരത്തെ പിടിക്കപ്പെട്ടവരുടെതുമായി ഈ വിരലടയാളങ്ങള്‍ താരതമ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം. മൂന്ന് ജില്ലകളിലെ അന്വേഷണം ഏകോപിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.സുരക്ഷാ ജീവനക്കാരില്ലാത്ത ATMകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ക‍ഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കോട്ടയം എറണാകുളം തൃശ്ശൂര്‍ ജില്ലകളിലെ ATM കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്.കൊച്ചി ഇരുമ്പനത്തെയും തൃശ്ശൂര്‍ കൊരട്ടിയിലെയും ATM കളില്‍ നിന്നായി 35 ലക്ഷം രൂപയാണ് സംഘം കവര്‍ന്നത്.

Atm Kochi Robbery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: