/indian-express-malayalam/media/media_files/uploads/2018/10/atm-1.jpg)
കൊച്ചി/തൃശ്ശൂർ: കൊച്ചിയിൽ ഇരുമ്പനത്തും, ചാലക്കുടിയിൽ കൊരട്ടിയിലും എടിഎം കവർച്ച. സമാന രീതിയിലുള്ള കവർച്ചയ്ക്ക് പിന്നിൽ ഒരേ സംഘമാകാമെന്നാണ് പൊലീസ് സംശയം. കൊച്ചിയിൽ ഇരുമ്പനത്ത് എസ്ബിഐ എടിഎമ്മിൽ നിന്നും 25 ലക്ഷം രൂപയോളം മോഷണം പോയതായാണ് പ്രാഥമിക നിഗമനം.
പുലർച്ചെ മൂന്നരയോടെയാണ് മോഷണം നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. പൊലീസ്, എസ്ബിഐ ഉന്നത ഉദ്യോഗസ്ഥർ, വിരലടയാള വിദഗ്ധർ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
തൃശ്ശൂരിൽ കൊരട്ടിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ നിന്നും 10 ലക്ഷം രൂപയാണ് മോഷണം പോയിരിക്കുന്നത്. കൊച്ചിയിലേതിന് സമാനമായി ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ഇവിടെയും മോഷണം നടത്തിയിരിക്കുന്നത്. പുലർച്ചെ നാലു മണിക്കാണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം.
എടിമ്മിനകത്തെ സിസിടിവി ക്യാമറയിൽ സ്‌പ്രേ പെയിന്റ് അടിച്ച നിലയിലാണ്. അതിനാൽ സമീപ പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചു വരികയാണ് പൊലീസ്. കൊച്ചിയിൽ മോഷണം നടത്തിയതിന് ശേഷം കൊരട്ടിയിൽ എത്തി മോഷണം നടത്തിയതാകാമെന്ന് പൊലീസ് കരുതുന്നു. ഡോഗ് സ്ക്വാഡ് അടക്കമുള്ള സംഘത്തെ എത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.