കൊച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ർ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ എ​​​​ടി​​​​എ​​​​മ്മു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് 35 ല​​​​ക്ഷം രൂ​​​​പ ക​​​​വ​​​​ർ​​​​ന്ന​​​​തോ​​​​ടൊ​​​​പ്പം കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​യി​​​​ലെ വെ​​​​ന്പ​​​​ള്ളി​​​​യി​​​​ലും മോ​​​​നി​​​​പ്പ​​​​ള്ളി​​​​യി​​​​ലും എ​​​​ടി​​​​എ​​​​മ്മു​​​​ക​​​​ളി​​​​ൽ ക​​​​വ​​​​ർ​​​​ച്ചാ ശ്ര​​​​മ​​​​മു​​​​ണ്ടാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പൊ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ഊർ​​​​ജി​​​​ത​​​​മാ​​​​ക്കി. തൃശൂരില്‍ നിന്നും രക്ഷപ്പെട്ട ഏഴംഗ സംഘം ആന്ധ്രയിലെ സെക്കന്തരാബാദില്‍ എത്തിയതായി സംശയമുണ്ട്. പ്രതികളെ പോലെയുളള ഏഴ് പേരുടെ ചിത്രങ്ങള്‍ സെക്കന്തരാബാദ് പൊലീസ് കേരള പൊലീസിന് കൈമാറി.

മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഇവരുടെ മൊബൈല്‍ ഫോൺ‍ വിശദാംശങ്ങള്‍ നേടാനുളള ശ്രമത്തിലാണ് പൊലീസ്. കോ​​​​ട്ട​​​​യം, തൃ​​​​ശൂ​​​​ർ, എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​ക​​​​ളി​​​​ലെ പൊ​​​​ലീ​​​​സ് സംയുക്തമായാണ് അ​​​​ന്വേ​​​​ഷ​​​​ണം നടത്തുന്ന​​​​ത്.

കോ​​​​ടി​​​​മ​​​​ത​​​​യി​​​​ൽ​​​നി​​​​ന്ന് മോ​​​​ഷ്ടി​​​​ച്ചെ​​​​ടു​​​​ത്ത വാ​​​​ഹ​​​​ന​​​​മാ​​​​ണ് ക​​​​വ​​​​ർ​​​​ച്ചാ സം​​​​ഘം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത് എ​​​​ന്ന​​​​തി​​​​നാ​​​​ൽ ജി​​​​ല്ല​​​​യി​​​​ൽ ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. വാ​​​​ഹ​​​​നം മോ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ചി​​​ങ്ങ​​​​വ​​​​നം പൊ​​​​ലീ​​​​സ് കേ​​​​സ് റജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. പ്രദേശത്ത് ഏതെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എ​​​​ടി​​​​എം ക​​​​വ​​​​ർ​​​​ച്ചാ ശ്ര​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വി​​​​വി​​​​ധ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്.

ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളി​​​​ൽ ചി​​​​ല​​​​രെ​​​​യും ചി​​​​ല ഹോ​​​​ട്ട​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പൊ​​​​ലീ​​​​സ് ചോ​​​​ദ്യം ചെ​​​​യ്തു. ഇ​​​​രു​​​​ന്പ​​​​ന​​​​ത്തും കൊ​​​​ര​​​​ട്ടി​​​​യി​​​​ലും ക​​​​വ​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ സം​​​​ഘം വെ​​​​ന്പ​​​​ള്ളി​​​​യി​​​​ലും മോ​​​​നി​​​​പ്പ​​​​ള്ളി​​​​യി​​​​ലും എ​​​​ടി​​​​എം ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യോ മെ​​​​ഷീ​​​​നു​​​​ക​​​​ളി​​​​ൽ സ്പ​​​​ർ​​​​ശി​​​​ക്കാ​​​​തെ മ​​​​ട​​​​ങ്ങു​​​​ക​​​​യും ചെ​​​​യ്ത​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്ന സം​​​​ശ​​​​യം പൊ​​​​ലീ​​​​സി​​​​ൽ ശ​​​​ക്ത​​​​മാ​​​​യി.

സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള പൊ​​​​ലീ​​​​സ് സം​​​​ഘ​​​​ത്തി​​​​ന്‍റെ​​​​യോ ഹൈ​​​​വേ പൊ​​​​ലീ​​​​സി​​​​ന്‍റെ​​​​യോ എ​​​​ടി​​​​എം ഇ​​​​ട​​​​പാ​​​​ടി​​​​നാ​​​​യി എ​​​​ത്തി​​​​യ ആ​​​​രു​​​​ടെ​​​​യെ​​​​ങ്കി​​​​ലു​​​​മോ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​വാം ക​​​​വ​​​​ർ​​​​ച്ചാ സം​​​​ഘ​​​​ത്തെ ര​​​​ണ്ടി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും പി​​​​ൻ​​​​തി​​​​രി​​​​പ്പി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് പൊ​​​​ലീ​​​​സ് നി​​​​ഗ​​​​മ​​​​നം. ക​​​​വ​​​​ർ​​​​ച്ച വ്യാ​​​​പ​​​​ക​​​​മാ​​​​യി ഉ​​​​ണ്ടാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എ​​​​ടി​​​​എ​​​​മ്മു​​​​ക​​​​ളി​​​​ലെ സു​​​​ര​​​​ക്ഷ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്തി കൂ​​​​ടു​​​​ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നും നി​​​​ർ​​​​ദ്ദേശം ന​​​​ൽകാ​​​​നും പൊ​​​​ലീ​​​​സ് ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു​​​​ണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.