തിരുവനന്തപുരം:​തലസ്ഥാന നഗരത്തിൽ വൻ എടിഎം കൊള്ള. ഗ്യാസ് കട്ടറുപയോഗിച്ച് എടിഎം തകർത്ത് പത്തര ലക്ഷം രൂപയാണ് കവർന്നത്. കാര്യവട്ടത്ത് എസ്ബിഐ ബാങ്കിന്റെ എടിഎമ്മിൽ നിന്നാണ് പണം കവർന്നിരിക്കുന്നത്. സംഭവത്തിൽ പ്രതികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായാണ് വിവരം.

എടിഎം രണ്ട് മാസം മുൻപ് തന്നെ തകരാറിലായിരുന്നു. ഇക്കാര്യം നേരത്തേ തന്നെ ബാങ്കിൽ അറിയിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന് ഇത് തകരാർ പരിശോധിക്കാനെത്തിയ ബാങ്ക് ജീവനക്കാരാണ് എടിഎം തകർത്ത് പണം മോഷ്ടിച്ചത് കണ്ടെത്തിയത്.

എടിഎമ്മിനകത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇത് പരിശോധിച്ച പൊലീസ്, മോഷ്ടാക്കളെ തിരിച്ചറിഞ്ഞതായി അറിയിച്ചിട്ടുണ്ട്. രണ്ട് മാസം മുൻപ് മോഷണം നടന്നതായാണ് കരുതുന്നത്. കേസ് കഴക്കൂട്ടം സിഐ യുടെ നേതതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ