മലപ്പുറം: മലപ്പുറം ജില്ലയിൽ എടിഎം തകർത്ത് മോഷണശ്രമം. ജില്ലയിലെ രാമപുരത്തെ കാനറ ബാങ്കിന്റെ എടിഎമ്മാണ് തകർക്കപ്പെട്ടത്. ദേഹത്ത് കരി ഓയിൽ തേച്ചാണ് മോഷ്ടാവ് എടിഎമ്മിൽ എത്തിയത്. എന്നാൽ എടിഎമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടില്ലെന്നാണ് സൂചന. ബാങ്ക് അധികൃതർ എത്തി പരിശോധന നടത്തുന്നുണ്ട്.

മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം തേഞ്ഞിപ്പാലത്തും സമാനമായ മോഷണ ശ്രമം നടന്നിരുന്നു. കാലിക്കറ്റ് സർവ്വകലാശലയ്ക്ക് സമീപത്തെ എടിഎമ്മിലാണ് കവർച്ചാ ശ്രമം നടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ