തിരുവനന്തപുരം: കുടപ്പനക്കുന്നില്‍ എസ്ബിഐ എടിഎമ്മിന്‍റെ വാതില്‍ തകര്‍ത്തനിലയില്‍. മോഷണശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. എടിഎമ്മില്‍ പണം പിന്‍വലിക്കാനെത്തിയവരാണ് എടിഎമ്മിന് കേടുപാടുകള്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

എസ്ബിഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയശേഷമേ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാകൂ. പുലര്‍ച്ചെ നാലുമണിയോടെയാണ് മോഷണ ശ്രമമെന്ന് സമീപവാസികള്‍‌ പറഞ്ഞു.പോലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുളളുവെന്ന് പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ