യൂട്യൂബ് വീഡിയോ നോക്കി എടിഎം കവര്‍ച്ചാ ശ്രമം; തൃശ്ശൂരില്‍ പ്രതികളെ പിടികൂടിയത് 24 മണിക്കൂറിനകം

മുഖംമൂടിയ ശേഷം എടിഎം കൗണ്ടറിലെ വെളിച്ചം അണച്ചായിരുന്നു മോഷണ ശ്രമം

പ്രതീകാത്മക ചിത്രം

തൃശ്ശൂര്‍: തൃശ്ശൂരിലെ എടിഎം കവര്‍ച്ച ശ്രമ കേസില്‍ രണ്ട് പേര്‍ പിടിയില്‍. കാസർഗോഡ് സ്വദേശി മുഹമ്മദ് മെഹറൂഫ്, കോട്ടയം സ്വദേശി സതീഷ് എന്നിവരാണ് പിടിയിലായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. റെയിൽവേ സ്റ്റേഷന് സമീപമുളള പഴം വില്‍പ്പന കടയിലെ തൊഴിലാളികളാണ് ഇവര്‍.

യൂട്യൂബിലൂടെയാണ് എങ്ങനെ മോഷണം നടത്താമെന്ന് പ്രതികള്‍ മനസ്സിലാക്കിയതെന്ന് തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. മുഖംമൂടിയ ശേഷം എടിഎം കൗണ്ടറിലെ വെളിച്ചം അണച്ചായിരുന്നു മോഷണ ശ്രമം. എന്നാല്‍ എടിഎം യന്ത്രത്തിന്റെ വാതില്‍ ഇവര്‍ക്ക് തുറക്കാനായില്ല.

15 മിനിറ്റോളം ഇവര്‍ വാതില്‍ തുറക്കാനാവാതെ എടിഎം കൗണ്ടറിനകത്ത് ചെലവഴിച്ചു. പിന്നീടാണ് മോഷണശ്രമം ഉപേക്ഷിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സതീഷിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭ്യമായി. സംഭവത്തിന് ശേഷം സിസിടിവിയില്‍ നിന്നും പ്രതി ഫോണ്‍ വിളിക്കുന്നത് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായം തേടി. സൈബര്‍ സൈല്‍ നടത്തിയ പരിശോധനയിലാണ് എടിഎം കൗണ്ടറിനടുത്ത് നിന്നും ഫോണ്‍ ചെയ്ത നമ്പര്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഇരുവരേയും പിടികൂടിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Atm robbery attempt foils in thrissur

Next Story
ജലന്ധറില്‍ മരിച്ച മലയാളി വൈദികന്റെ മൃതദേഹം ഇന്ന് സംസ്കരിക്കുംFather Kuriakose Kattuthara
The moderation of comments is automated and not cleared manually by malayalam.indianexpress.com