തൃശൂരില്‍ വീണ്ടും എടിഎം തകര്‍ത്ത് കവര്‍ച്ചാശ്രമം; പൊലീസ് പരിശോധന നടത്തുന്നു

പണം പിന്‍വലിക്കാനെത്തിയ ആള്‍ ഉടന്‍ തന്നെ ബാങ്ക് അധികൃതരേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു

തൃശൂര്‍: ജില്ലയില്‍ വീണ്ടും എടിഎം കവര്‍ച്ചാശ്രമം. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിലുള്ള എസ്ബിഐ എടിഎമ്മാണ് തകര്‍ത്തത്. പണം പിന്‍വലിക്കാനെത്തിയ ആളാണ് എടിഎം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പണം മോഷണം പോയിട്ടുണ്ടോയെന്ന് വ്യക്തമല്ല.

പണം പിന്‍വലിക്കാനെത്തിയ ആള്‍ ഉടന്‍ തന്നെ ബാങ്ക് അധികൃതരേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. എടിഎമ്മില്‍ സുരക്ഷാ ജീവനക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. പണം പിന്‍വലിക്കാനെത്തിയ ആളില്‍ നിന്നും പൊലീസ് മൊഴി എടുത്തു. പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. പൊലീസിനൊപ്പം ബാങ്കിലെ ഉദ്യോഗസ്ഥും സ്ഥലത്തുണ്ട്.

സിസിടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കും. പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളും കൈപറ്റും. ഈ മാസം 12ന് കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ തകര്‍ത്ത് 10.8 ലക്ഷം രൂപ കവര്‍ന്നിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Atm robbery attempt again in thrissur

Next Story
ആറളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com