കൊച്ചി: നീതീകരണമില്ലാത്തതാണ് അതിരപ്പിള്ളി നിർദിഷ്‌ട ജലവൈദ്യുത പദ്ധതിയെന്ന് ഡോ. മാധവ് ഗാഡ്ഗിൽ അഭിപ്രായപ്പെട്ടു. പദ്ധതിരേഖകളില്‍ പറയുന്നതു പോലെ വൈദ്യുതോല്‍പാദനം സാധ്യമല്ല. മാത്രമല്ല പദ്ധതി സാമ്പത്തികമായി വിജയിക്കാനുളള സാധ്യതയും ഇല്ല. പദ്ധതിക്ക് സാങ്കേതിക കാരണങ്ങളുടെ പശ്ചാത്തലത്തില്‍ നീതീകരണമില്ലെന്നും പദ്ധതി ആവശ്യത്തിനുള്ള ജലം സംബന്ധിച്ച കണക്കുകള്‍ അതിശയോക്തിപരവുമാണ്.
കൊച്ചി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസും അഡ്വ. ആര്‍. ബാലഗോപാല്‍ മെമ്മോറിയല്‍ ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച ആനുകാലികം പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More:അതിരപ്പിളളി പദ്ധതി: സാമാന്യബുദ്ധിക്കു നേരെ സർക്കാർ കൊഞ്ഞനം കുത്തുന്നു

 

സമൃദ്ധിയേറിയ ജൈവവൈവിധ്യങ്ങളാൽ അനുഗ്രഹീതമായതും സംസ്ഥാനത്ത് ശേഷിക്കന്നതുമായവയിൽ ഏറ്റവും നിബിഡമായ പുഴയോരവനുമാണ് അതിരപ്പിള്ളി. പശ്ചിമഘട്ട സംരക്ഷമത്തിനുള്ള പാനലിന്റെ റിപ്പോർട്ട് വിവിധ അധികാരികൾ വളച്ചൊടിക്കുകയും ജനങ്ങളിൽ നിന്നും യാഥാർത്ഥ്യം മറച്ചുവെയ്ക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രഭാഷണ പരിപാടി കുസാറ്റ് പബ്ലിക്ക് റിലേഷൻസ് ആൻഡ് പബ്ളിക്കേഷൻസ് ഡയറക്‌ടർ ഡോ. എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്‌ടർ ഡോ. പി.എസ്.സീമ അധ്യക്ഷയായിരുന്നു. ബി.രാമചന്ദ്രൻ നായർ, ഡോ.ജീൻ വിനീത പീറ്റർ, ശ്രീജേഷ് ബി.പണിക്കർ ഡോ. എം.ആർ.അനന്തരാമൻ എന്നിവർ പ്രസംഗിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ