തിരുവനന്തപുരം: അഭിപ്രായ സമന്വയമുണ്ടാക്കി മാത്രമേ അതിരപ്പിളളി പദ്ധതി നടപ്പാക്കുകയുളളൂ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.മദ്യനയത്തിൽ വ്യക്തത വരുത്താൻ എൽഡിഎഫിൽ ചർച്ച നടത്തുമെന്നും  അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് ചർച്ച ചെയ്ത് സമന്വയമുണ്ടാക്കിയ ശേഷമായിരിക്കും അതിരപ്പിളളി പദ്ധതി നടപ്പാക്കുക. ഈ പദ്ധതി വന്നാൽ വൈദ്യുതി ഉൽപാദനം വർദ്ധിപ്പാക്കാൻ കഴിയുമെന്നതാണ് വൈദ്യുതി ബോർഡിന്റെ നിലപാട്. എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും കോടിയേരി പറഞ്ഞു.

മദ്യനയത്തിൽ വ്യക്തത വരുത്താൻ എൽഡിഎഫിൽ ചർച്ച നടത്തുമെന്നും കോടിയേരി പറഞ്ഞു. പ്രതിപക്ഷം എങ്ങനെയാണ് ബാർ വിഷയം കൈകാര്യം ചെയ്‌തതെന്ന് ബാർ കുംഭകോണ കേസ് പുറത്ത് വന്നപ്പോൾ മനസിലായതാണ്. അങ്ങനെയൊരു നയം ഇടതു പക്ഷം സ്വീകരിക്കില്ല. യുഡിഎഫ് സ്വീകരിച്ചതുപോലെ ബാർ കുംഭകോണം നടത്താൻ സഹായകമാവുന്ന ഒരു നയം എന്തായാലും ഇടതു പക്ഷ മുന്നണി സർക്കാർ സ്വീകരിക്കില്ല. അഴിമത രഹിത മദ്യനയമായരിക്കും ഇടത് പക്ഷത്തിന്റേത്.

റിപ്പോർട്ടുകൾ പഠിച്ചശേഷം എൽഡിഎഫ് സംസ്ഥാന കമ്മിറ്റി മദ്യ നയം രൂപീകരിക്കും. എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതുകൂടി കണക്കിലെടുത്താകും നയം സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ