അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന നിലപാടുമായി മുസ്ലീം ലീഗ് രംഗത്ത്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. പദ്ധതി മൂലമുണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് സർക്കാർ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന വൈദ്യുതി മന്ത്രി എം.എം.മണി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. പരിസ്ഥിതികാനുമതി നഷ്ടപ്പെടാതിരിക്കാൻ പദ്ധതി പ്രദേശത്ത് ഒരു ട്രാൻസ്ഫോർ അടുത്തിടെ നിർമ്മിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയും , കെപിസിസി പ്രസിഡൻഡ് എം.എം ഹസനും പദ്ധതിയെ എതിർത്ത് രംഗത്ത് വന്നിരുന്നു.

എന്നാൽ സമവായ ചർച്ചകളിലൂടെ പദ്ധതി നടപ്പിലാക്കണമെന്ന നിലപാടായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വീകരിച്ചത്. കഴിഞ്ഞ സർക്കാരിന്രെ കാലത്ത് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാനായിരുന്നു നിർദ്ദേശം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ