തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി വേണ്ടെന്ന ഉറച്ച നിലപാടെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് പൊതുചർച്ച വേണമെന്നും സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കണമെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. എന്നാൽ, പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടെതെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണപക്ഷത്ത് നിന്ന് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നതിനു പിന്നാലെയാണ് പ്രതിപക്ഷത്തും സമാനമായ രീതിയിൽ വ്യത്യസ്താഭിപ്രായങ്ങൾ തലപൊക്കിയത്. അതിരപ്പിള്ളി പദ്ധതി യാതൊരു കാരണവശാലും നടപ്പിലാക്കാൻ അനുവദിക്കില്ല എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ