പാലക്കാട്: സ്പിരിറ്റ് കടത്ത് കേസിൽ ഒളിവിലായിരുന്ന സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അത്തിമണി അനിലിനെ എക്സൈസ് പിടികൂടി. ശനിയാഴ്​ച രാത്രി ചിറ്റൂരിൽ​ വച്ചാണ്​ ഇയാളെ കസ്​റ്റഡിയിലെടുത്തതെന്നാണ്​ സൂചന. അനിൽ കീഴടങ്ങിയതാണെന്നും പറയപ്പെടുന്നുണ്ട്​​. സിപിഎം പെരുമാട്ടി മുൻ ലോക്കൽ കമ്മിറ്റിയംഗവും അത്തിമണി ​ബ്രാഞ്ച്​ സെക്രട്ടറിയുമാണ് അനിൽ.

കഴിഞ്ഞ വ്യാഴാഴ്​ച പാലക്കാട്​ എക്​സൈസ്​ ഇന്റലിജൻസ്​ ബ്യൂറോ നടത്തിയ വാഹന പരിശോധനക്കിടെ ആഡംബര കാറിൽ കടത്തിയ 480 ലിറ്റർ സ്​പിരിറ്റുമായി തത്തമംഗലം സ്വദേശി മണികണ്​ഠൻ പിടിയിലായിരുന്നു. കാർ ഓടിച്ചിരുന്ന അത്തിമണി അനിൽ മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു. ഒളിവിലായിരുന്ന അനിലിന് വേണ്ടി എക്സൈസ് ഇന്റലിജൻസ് ബ്യൂറോ വ്യാപക തിരച്ചിൽ നടത്തി. പ്രാദേശിക രാഷ്ട്രീയ സമ്മർദം മൂലമാണ് അനിലിനെ പിടികൂടാൻ വൈകുന്നതെന്ന് ആരോപണവുമുയർന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.