കൊലപാതകം അത്താണി ബോയിസിന്റെ വളർച്ചയ്ക്ക്; പ്രധാന പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

നവംബർ 17ന് രാത്രി എട്ട് മണിയോടെയാണ് തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ മൂന്നംഗ സംഘം വെട്ടികൊലപ്പെടുത്തിയത്

athani murder, binoy murder, athani boys, അത്താണി ബോയ്സ്, അത്താണി കൊലപാതകം, ie malayalam, ഐഇ മലയാളം

കൊച്ചി: അത്താണി കൊലപാതക കേസിൽ പ്രധാന പ്രതികൾ പിടിയിൽ. കൊലപാതകം നടത്തിയ വിക്രമൻ, ഗ്രിൻഡേഷ്, ലാൽ കിച്ചു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ബിനോയിയോടുള്ല തീരത്ത പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കൊലപാതകം ആസൂത്രണം ചെയ്തത് വിനുവാണെന്ന് ചോദ്യം ചെയ്യലിൽ പൊലീസിന് മനസിലാക്കാൻ കഴിഞ്ഞു. അത്താണി ബോയ്‌സ് എന്ന ഗൂണ്ടാ സംഘം വളരാൻ ബിനോയിയെ ഇല്ലാതാക്കണമെന്നും ബിനോയിയെ കൊലപ്പെടുത്തിയാൽ നെടുമ്പാശേരി, അങ്കമാലി മേഖലകളിലെ ക്വട്ടേഷനുകൾ തങ്ങൾക്ക് ലഭിക്കുമെന്ന് പ്രതികൾ കരുതിയിരുന്നതായും പൊലീസ് പറയുന്നു.

നവംബർ 17ന് രാത്രി എട്ട് മണിയോടെയാണ് തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ മൂന്നംഗ സംഘം വെട്ടികൊലപ്പെടുത്തിയത്. അത്താണിയിലെ ബാറിൽ നിന്ന് പുറത്തിറങ്ങി നിൽക്കുമ്പോഴാണ് കാറിലെത്തിയ ഗുണ്ടാസംഘം ബിനോയിയെ വെട്ടിയത്. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു ആക്രമണം.

കൊല്ലപ്പെട്ട ബിനോയ് നേരത്തെ അത്താണി ബോയിസ് എന്ന ക്വട്ടേഷൻ സംഘത്തിന്റെ തലവനായിരുന്നു. എന്നാൽ കൊള്ളയടിച്ച പണം പങ്കുവെക്കുന്നതിലുണ്ടായ തര്‍ക്കം അത്താണി ബോയ്സിലെ അംഗങ്ങള്‍ക്കിടയില്‍ വിള്ളലുകള്‍ ഉണ്ടാക്കി. അതോടെ സംഘത്തിലെ മറ്റുള്ളവരുമായി തെറ്റിപ്പിരിഞ്ഞ് ബിനോയ് പുതിയൊരു സംഘമുണ്ടാക്കി. ഇതോടെ രണ്ട് ഗ്യാങ്ങുകളായി മാറിയ ഇവർ തമ്മിൽ വൈരാഗ്യം വർധിക്കുകയായിരുന്നു. ഇതാണ് ബിനോയിയുടെ കൊലപാതകത്തിൽ അവസാനിച്ചത്.

കൊലപാതകം നടത്തിയ ശേഷം പ്രതികൾ ഒളിവിൽ കഴിഞ്ഞത് കോയമ്പത്തൂരിലാണ്. മുഖ്യപ്രതി വിനുവിന് കോയമ്പത്തൂരിലെ ഗൂണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ സംഘങ്ങളുടെ സഹായത്തോടെയാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞത്. കേസിൽ ഗൂഡാലോചന നടത്തിയ 6 പേർ നേരത്തെ പിടിയിലായിരുന്നു. അതേസമയം, അത്താണിയൽ ഇനിയും ഗൂണ്ടാസംഘങ്ങൾ ഏറ്റുമുട്ടാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകിയിരിക്കുന്ന റിപ്പോർട്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Athani murder accused to be produced in court

Next Story
നിദ ഫാത്തിമയ്ക്ക് യങ് ഇന്ത്യ പുരസ്കാരംnida fathima, നിദ ഫാത്തിമ, Nidha Fathima,നിത ഫാത്തിമ, Young India Award, യങ് ഇന്ത്യ അവാർഡ്, Mahatma Gandhi Foundation,Snake bite,Shahla Sherin, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com