ഡോക്ടറാകണം; സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ അശ്വതി പേരാടുന്നത് സെറിബ്രല്‍ പാള്‍സിയോടും വ്യവസ്ഥയോടും

ഡോക്ടറാകുകയെന്ന സ്വപ്‌നം കുട്ടിക്കാലം മുതല്‍ താലോലിക്കുന്നതാണ്. എന്റെ സ്വപ്നം നശിപ്പിച്ചും എന്റെ ജീവിതം കൊണ്ട് കളിച്ചും ആര്‍ക്ക്, എന്ത് നേട്ടമാണുണ്ടാകുകയെന്ന് അശ്വതി ചോദിക്കുന്നു

Aswathy, അശ്വതി, Kerala MBBS student, എംബിബിഎസ് വിദ്യാർഥി, Kerala NEET, കേരള നീറ്റ്, Kerala NEET students, NEET entrance, നീറ്റ് എൻട്രൻസ്, cerebral palsy, സെറിബ്രൽ പാൾസി, Aswathy cerebral palsy, അശ്വതി സെറിബ്രൽ പാൾസി, Aswathy MBBS student cerebral palsy, അശ്വതി എംബിബിഎസ് വിദ്യാർഥി സെറിബ്രൽ പാൾസി, Kerala news, കേരള വാർത്തകൾ, malayalam news, മലയാളം വാർത്തകൾ, latest malayalam news, പുതിയ മലയാളം വാർത്തകൾ, ie malayalam, ഐഇ മലയാളം

മസ്തിഷ്‌ക ക്ഷതം മൂലമുണ്ടാകുന്ന സ്പാസ്റ്റിക് സെറിബ്രല്‍ പാള്‍സി എന്ന ശാരീരികാവസ്ഥയുമായിട്ടായിരുന്നു അവളുടെ ജനനം. ജനിച്ച് 52 ദിവസത്തിനു ശേഷം അവള്‍ക്ക് അമ്മയെ നഷ്ടപ്പെട്ടു. അച്ഛന്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കൂലിത്തൊഴിലാളി. പൊരുതുകയെന്നതല്ലാതെ പി അശ്വതിയെന്ന മലപ്പുറം സ്വദേശിനിയുടെ ജീവിതത്തില്‍ മറ്റൊരു സാധ്യതയുമുണ്ടായിരുന്നില്ല.

2020 ല്‍ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ (നീറ്റ്) 3,44,859 റാങ്ക് നേടിയ അശ്വതിക്കു മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ പ്രത്യേക ക്വാട്ടയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടത് വലതു കൈയ്ക്കു വൈകല്യമുള്ളതിനാല്‍ മെഡിക്കല്‍ കോഴ്‌സുകള്‍ക്കു യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു, എന്നാല്‍ തളരാന്‍ ഈ ഇരുപതുകാരി തയാറായില്ല.

ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് അശ്വതിക്ക് അനുകൂലമായ വിധി വന്നു. അശ്വതിയെ പ്രത്യേക പ്രത്യേക വൈദ്യപരിശോധനയ്ക്കു വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടു. ഓടാനോ ചാടാനോ ഏറ്റവും കുറഞ്ഞ കഴിഞ്ഞ കഴിവയേുള്ളൂവെങ്കിലും നിരപ്പല്ലാത്ത പ്രതലങ്ങളില്‍ സഞ്ചരിക്കാന്‍ പ്രയാസമുണ്ടെങ്കിലും റെയിലിങ്ങില്‍ പിടിച്ച് പടികള്‍ കയറാന്‍ കഴിവുള്ളയാളാണ് അശ്വതിയെന്നു വൈദ്യപരിശോധനയില്‍ കണ്ടെത്തി. മിക്ക വസ്തുക്കളും സാമാന്യം കുഴപ്പമില്ലാത്ത രീതിയില്‍ കൈകാര്യം ശേഷിയുള്ളയാണ് അശ്വതിയെന്നും വൈദ്യപരിശോധനയിയില്‍ വ്യക്തമായി. ഇന്നിപ്പോള്‍ അശ്വതി മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്.

”ഹൈക്കോടതിയുടെ ഡിസംബര്‍ ഏഴിലെ ഇടക്കാല ഉത്തരവിന് നന്ദി. വൈദ്യപരിശോധനയെത്തുടര്‍ന്ന് ജനുവരി 25 നു പ്രവവേശനം സാധ്യമായി. ”ഫെബ്രുവരി എട്ടിനു ക്ലാസുകള്‍ ആരംഭിച്ചു,” അശ്വതി പറഞ്ഞു. എന്നാല്‍ അശ്വതിയുടെ മുമ്പില്‍ അടുത്ത വെല്ലുവിളി ഉയര്‍ന്നിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി) സുപ്രീംകോടതിയെ സമീപിച്ചു. ഉത്തരവില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ അടങ്ങിയതായും ഓരോ അധ്യയന വര്‍ഷവും രാജ്യത്തൊട്ടാകെ ധാരാളം കേസുകളില്‍ സ്വാധീനം ചെലുത്തുമെന്നും ചൂണ്ടിക്കാട്ടിയാണിത്. ഇതിനെതിരെ പോരാടുമെന്നാണ് അശ്വതിയുടെ നിലപാട്.

Aswathy, അശ്വതി, Kerala MBBS student, എംബിബിഎസ് വിദ്യാർഥി, Kerala NEET, കേരള നീറ്റ്, Kerala NEET students, NEET entrance, നീറ്റ് എൻട്രൻസ്, cerebral palsy, സെറിബ്രൽ പാൾസി, Aswathy cerebral palsy, അശ്വതി സെറിബ്രൽ പാൾസി, Aswathy MBBS student cerebral palsy, അശ്വതി എംബിബിഎസ് വിദ്യാർഥി സെറിബ്രൽ പാൾസി, Kerala news, കേരള വാർത്തകൾ, malayalam news, മലയാളം വാർത്തകൾ, latest malayalam news, പുതിയ മലയാളം വാർത്തകൾ, ie malayalam, ഐഇ മലയാളം

”ഡോക്ടറാകുകയെന്ന സ്വപ്‌നം കുട്ടിക്കാലം മുതല്‍ താലോലിക്കുന്നതാണ്. പത്താം വയസില്‍ മൂന്നാം ക്ലാസിലാണു റഗുലര്‍ വിദ്യാഭ്യാസം ആരംഭിച്ചത്. എന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ചികിത്സ കവര്‍ന്നു. ആശുപത്രിയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ എന്നെ മെഡിക്കല്‍ ലോകവുമായി വൈകാരികമായി ബന്ധിപ്പിച്ചു. എന്റെ സ്വപ്നം നശിപ്പിച്ചും എന്റെ ജീവിതം കൊണ്ട് കളിച്ചും ആര്‍ക്ക്, എന്ത് നേട്ടമാണുണ്ടാകുക?” അശ്വതി ചോദിക്കുന്നു.

”ജീവിതത്തിലുടനീളം ഞാന്‍ നീതിക്കായി പോരാടുകയാണ്. മെഡിക്കല്‍ ബോര്‍ഡുകള്‍ എല്ലായ്‌പ്പോഴും എന്നെ നിരുത്സാഹപ്പെടുത്തി. ദൃഡനിശ്ചയം കൊണ്ട് മാത്രമാണ് ഞാന്‍ മുന്നോട്ടുപോകുന്നത്. പഠിക്കാന്‍ കഴിയുമെന്നു ജീവിതത്തിലെ ഓരോ അവസരത്തിലും എനിക്കു മറ്റുള്ളവരുടെ മുമ്പാകെ തെളിയിക്കേണ്ടി വന്നിട്ടുണ്ട്,” അശ്വതി പറഞ്ഞു.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ 1997ലെ ചട്ടങ്ങള്‍ പ്രകാരം, സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാ സ്ഥാപനങ്ങളില്‍ മൊത്തം സീറ്റുകളുടെ അഞ്ച് ശതമാനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തില്‍, നിശ്ചിത വൈകല്യത്തിന്റെ 40 ശതമാനത്തില്‍ കുറയാത്തവര്‍ക്കു നല്‍കണം. വൈകല്യമുള്ള അവകാശങ്ങള്‍ സംബന്ധിച്ച 2016ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്. സെറിബ്രല്‍ പാള്‍സി ബാധിച്ചവരുടെ കാര്യത്തില്‍ വൈകല്യം 80 ശതമാനത്തില്‍ കൂടുന്നില്ലെങ്കില്‍ ഈ നിയമം പ്രവേശനം പ്രദാനം ചെയ്യുന്നു.

അഖിലേന്ത്യാ ക്വാട്ടയില്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റിലാണ് അശ്വതിക്ക് മഞ്ചേരി മെഡിക്കല്‍ കോളജില്‍ താല്‍ക്കാലികമായി സീറ്റ് അനുവദിച്ചിത്. സ്പാസ്റ്റിക് സെറിബ്രല്‍ പാള്‍സി ട്രിപ്പിള്‍ജിയ ബാധിച്ച അശ്വതിയുടെ വൈകല്യം 63.3 ശതമാനമാണെന്നും വ്യക്തമാക്കി ബന്ധപ്പെട്ട സ്ഥാപനം നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. എന്നാല്‍ അശ്വതിക്കു പ്രവേശനം നിഷേധിക്കപ്പെട്ടു. അശ്വതിയുടെ വലതുകൈയുടെ മുകള്‍ഭാഗത്ത് വൈകല്യമുണ്ടെന്ന് സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിരുന്നതിനാലായിരുന്നു ഇത്.

ഉയര്‍ന്ന പരിധിയായ 80 ശതമാനത്തെക്കാള്‍ വളരെ താഴെയാണ് അശ്വതിയുടെ വൈകല്യമെന്നതിനാല്‍ എംബിബിഎസ് പ്രവേശനത്തിന് അര്‍ഹയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കാളീശ്വരം രാജ് ഹൈക്കോടതിയില്‍ വാദിച്ചു. അശ്വതിയുടെ ഹര്‍ജിയില്‍ അനുകൂലമായ ഇടക്കാല വിധി പുറപ്പെടുവിച്ച കോടതി ട്രിപ്പിള്‍ജിയ മൂലമുള്ള അവളുടെ വൈകല്യം സെറിബ്രല്‍ പാള്‍സിയില്‍നിന്ന് വിഭിന്നമാണോ അതോ സെറിബ്രല്‍ പാള്‍സിയുടെ ഫലമായി സംഭവിച്ചതാണോ” എന്ന് അറിയാന്‍ വൈദ്യപരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു.

രണ്ട് കൈകളും സംവേദനം, ശക്തി, ചലന വ്യാപ്തി എന്നിവയുമായി പൊരുത്തപ്പെടുന്നതാണെങ്കില്‍ മാത്രമേ ട്രിപ്പിള്‍ജിയ ബാധിച്ചവര്‍ക്ക് മെഡിക്കല്‍ വിദ്യാസ പ്രവേശനത്തിന് അര്‍ഹതയുള്ളൂവെന്നാണ് എന്‍എംസി ഹൈക്കോടതിയെ അറിയിച്ചത്. ഇതു തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, കോടതി നിര്‍ദേശിച്ച മെഡിക്കല്‍ പരിശോധനയ്ക്കുശേഷമുള്ള വെകല്യ സര്‍ട്ടിഫിക്കറ്റിനെ പരാമര്‍ശിച്ച് ‘അപേക്ഷയുടെ അവസ്ഥയെ സ്വതന്ത്ര വൈകല്യമായി കണക്കാക്കാന്‍ കഴിയില്ല’ എന്ന ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റേതൊരു പൗരനെയും പോലെ വൈകല്യമുള്ളവര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം മാത്രമല്ല ഉന്നതവിദ്യാഭ്യാസവും നേടാനുള്ള അവകാശമുണ്ടെന്നും ജസ്റ്റിസ് കുമാര്‍ വ്യക്തമാക്കി. ഈ ഉത്തരവിനെതിരെയാണ് എന്‍എംസി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Aswathy kerala mbbs student cerebral palsy neet kerala high court

Next Story
കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന്high court,kerala rajyasabha election date, kerala high court rajya sabha election, kerala, രാജ്യസഭാ തിരഞ്ഞെടുപ്പ്, ഹൈക്കോടതി, രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചു, രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന്,ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express