scorecardresearch
Latest News

നിയമസഭാ സമ്മേളനം ഫെബ്രുവരി 23ന്; ബജറ്റ് മാര്‍ച്ച് മൂന്നിന്

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ നാലാം സമ്മേളനം ഫെബ്രുവരി 23ന് ആരംഭിക്കുന്നതിനു ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. മാര്‍ച്ച് മൂന്നിന് ബജറ്റ് അവതരിപ്പിക്കും. മാര്‍ച്ച് 16ന് സഭ സമാപിക്കും. വാര്‍ഷിക പദ്ധതിയില്‍ 2500 കോടി രൂപയുടെ വര്‍ധന 2017-18 സാമ്പത്തിക വര്‍ഷത്തേക്ക് 26,500 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മുന്‍ വര്‍ഷത്തേക്കാള്‍ 2500 കോടി രൂപയുടെ വര്‍ദ്ധനവാണുള്ളത്. കേന്ദ്രസഹായം കൂടി ചേര്‍ത്താല്‍ 34538.95 കോടി രൂപയാകും ഇത്തവണത്തെ […]

kerala legislative assembly

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ നാലാം സമ്മേളനം ഫെബ്രുവരി 23ന് ആരംഭിക്കുന്നതിനു ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. മാര്‍ച്ച് മൂന്നിന് ബജറ്റ് അവതരിപ്പിക്കും. മാര്‍ച്ച് 16ന് സഭ സമാപിക്കും.

വാര്‍ഷിക പദ്ധതിയില്‍ 2500 കോടി രൂപയുടെ വര്‍ധന

2017-18 സാമ്പത്തിക വര്‍ഷത്തേക്ക് 26,500 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മുന്‍ വര്‍ഷത്തേക്കാള്‍ 2500 കോടി രൂപയുടെ വര്‍ദ്ധനവാണുള്ളത്. കേന്ദ്രസഹായം കൂടി ചേര്‍ത്താല്‍ 34538.95 കോടി രൂപയാകും ഇത്തവണത്തെ വാര്‍ഷിക പദ്ധതി.

ആകെ പദ്ധതി വിഹിതത്തിന്‍റെ 23.5 ശതമാനം തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. അതുപ്രകാരം 6227.5 കോടിരൂപയാണ് ഈ വര്‍ഷത്തെ വിഹിതം. കഴിഞ്ഞതവണ ഇത് 5500 കോടി രൂപയായിരുന്നു. പദ്ധതി വിഹിതത്തില്‍ 13.23 ശതമാനത്തിന്‍റെ വര്‍ദ്ധനവാണു ഇത്തവണ വരുത്തിയിട്ടുള്ളത്.

സംസ്ഥാനത്തെ പട്ടികവര്‍ഗ ജനസംഖ്യ 1.45 ശതമാനമാണെങ്കിലും പട്ടികവര്‍ഗ്ഗ ഉപപദ്ധതിയ്ക്കായി 2.83 ശതമാനം തുകയാണ് നീക്കിവച്ചിട്ടുള്ളത് (751.08 കോടി രൂപ). പട്ടികജാതി ജനസംഖ്യ 9.1ശതമാനം ആണെങ്കിലും 9.81 ശതമാനം തുക നീക്കിവച്ചിട്ടുണ്ട്( 2599.65 കോടി രൂപ).

അന്വേഷണ കമ്മീഷന്‍

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്നതിനു നിയോഗിച്ച ജസ്റ്റിസ് എന്‍. കൃഷ്ണന്‍നായര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രാജി സമര്‍പ്പിച്ചതിനാല്‍ അദ്ദേഹത്തിനു പകരമായി ജസ്റ്റിസ് എസ്. ഗോപിനാഥനെ അന്വേഷണ കമ്മീഷനായി നിയമിച്ചു.

ഡോ.ജി. ഹരികുമാറിനെ അംഗപരിമിതര്‍ക്കായുളള സംസ്ഥാന കമ്മീഷണറും എക്സ് ഒഫീഷ്യോ സെക്രട്ടറിയുമായി നിയമിച്ചു.

കിഫ്ബി ഘടനയും സ്റ്റാഫ് പാറ്റേണും അംഗീകരിച്ചു

കിഫ്ബി ഓഫീസിന്‍റെ ഭരണപരമായ ഘടനയും സ്റ്റാഫ് പാറ്റേണും മന്ത്രിസഭായോഗം അംഗീകരിച്ചു. ധനകാര്യ ഭരണ വിഭാഗത്തില്‍ ജോയിന്‍റ് ഫണ്ട് മാനേജര്‍- 1, ഡെപ്യൂട്ടി ഫണ്ട് മാനേജര്‍-1, സെക്ഷന്‍ ഓഫീസര്‍-1, അസിസ്റ്റന്‍റ്-3, ഓഫീസ് അറ്റഡന്‍റ്-1, സ്പീക്കര്‍-കം-ഓഫീസ് അറ്റന്‍ഡന്‍റ്-1; ഇന്‍സ്റ്റിട്ട്യൂഷണല്‍ ഫിനാന്‍സ് ഗ്രൂപ്പ് വിഭാഗത്തില്‍ അന്യത്ര സേവനവ്യവസ്ഥയില്‍ ജനറല്‍ മാനേജര്‍ -1 , ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ – 2, അസിസ്റ്റന്‍റ് ജനറല്‍മാനേജര്‍ – 2; പ്രോജക്ട് അപ്രൈസല്‍ വിഭഗത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍- 1, ചീഫ് ജനറല്‍ മാനേജര്‍- 1, ജനറല്‍ മാനേജര്‍(അപ്രൈസല്‍)- 2, പ്രോജക്ട് മാനേജര്‍- 2, അസിസ്റ്റന്‍റ് പ്രോജക്ട് മാനേജര്‍- 2, പ്രോജക്ട് അസിസ്റ്റന്‍റ്- 6, സ്വീപ്പര്‍-കം-ഓഫീസ് അറ്റന്‍ഡന്‍റ്- 2; പരിശോധന അതോറിറ്റി വിഭാഗത്തില്‍ ചീഫ് പ്രോജക്ട് എക്സാമിനര്‍- 1, അഡീഷണല്‍ സെക്രട്ടറി- 1, ഡെപ്യൂട്ടി/ അണ്ടര്‍ സെക്രട്ടറി- 2, പ്രോജക്ട് അസിസ്റ്റന്‍റ്- 3, എക്സിക്യൂട്ടീവ് എഞ്ചിനീര്‍- 2, അസിസ്റ്റന്‍റ് എഞ്ചിനീയര്‍- 2 എന്നിങ്ങനെയാണ് തസ്തികകള്‍.

മലപ്പുറം ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ 10 സാങ്കേതിക അനുബന്ധ തസ്തികകള്‍ സൃഷ്ടിച്ചു. മെഡിക്കല്‍ ഓഫീസര്‍ -1, ജൂനിയര്‍ സയന്‍റിഫിക്ക് ഓഫീസര്‍- 1, ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് 2 – 2, ജൂനിയര്‍ ലാബ് അസിസ്റ്റന്‍റ് – 2, ഹോസ്പിറ്റല്‍ അറ്റന്‍ഡന്‍റ് ഗ്രേഡ് 2 – 2, എല്‍.ഡി.സി. -1, പ്യൂണ്‍-1 എന്നീ തസ്തികകളാണു സൃഷ്ടിച്ചത്.

നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവണ്‍മെന്‍റ് ആര്‍ട്സ് & സയന്‍സ് കോളേജില്‍ ജ്യോഗ്രഫി, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളില്‍ രണ്ടും ഇംഗ്ലീഷ് വിഭാഗത്തില്‍ ഒന്നും അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു.

ശമ്പള പരിഷ്ക്കരണം

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരം ജീവനക്കാര്‍ക്കും കോ-ടെര്‍മിനസ് ജീവനക്കാര്‍ക്കും പത്താം ശമ്പള പരിഷ്കരണത്തിന്‍റെ ആനുകൂല്യങ്ങള്‍ അനുവദിച്ചു.

ആശ്രിത നിയമനം

കെ.എസ്.ഇ.ബി.യുടെ ചെമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍റെ പരിധിയില്‍ പൊട്ടിവീണുകിടന്നിരുന്ന ലൈനില്‍നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ച കോട്ടയം ഉദയനാപുരം മുണ്ടക്കല്‍ വീട്ടില്‍ രാധയുടെ മകള്‍ കൂമാരി ശില്‍പയ്ക്ക് ആശ്രിത നിയമന വ്യവസ്ഥയില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Asssembly session start on february budget on march