scorecardresearch

കോഴിക്കോട് ഉഷ സ്കൂളിലെ പരിശീലക മരിച്ചനിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിയായ ജയന്തിയാണ് മരണപ്പെട്ടത്

Suicide, death

കോഴിക്കോട്: ബാലുശേരി കിനാലൂരിലെ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ സഹപരിശീലക മരിച്ച നിലയില്‍. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിയായ ജയന്തിയാണ് മരണപ്പെട്ടത്. 27 വയസായിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

രാവിലെ അഞ്ച് മണിക്കാണ് മരണം സംഭവിച്ചതെന്ന ലഭിക്കുന്ന വിവരം. ബാലുശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമല്ലെന്നാണ് പ്രാഥമിക പരിശോധനക്ക് ശേഷം പൊലീസ് പറഞ്ഞത്. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഒന്നര വര്‍ഷം മുന്‍പായിരുന്നു ജയന്തി സഹപരിശീലകയായി സ്ഥാപനത്തിലെത്തിയത്. സ്ഥാപനത്തിനെതിരെ അടുത്തിടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികളും ജീവനക്കാരും സ്ഥാപനത്തില്‍ നിന്ന് സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Assistant coach at usha school found dead in hostel

Best of Express