scorecardresearch

നിയമസഭാ തിരഞ്ഞെടുപ്പ്; കെപിസിസിയുടെ നിർണായക തിരഞ്ഞെടുപ്പ് സമിതി ഇന്ന്

രണ്ടു സിറ്റിങ് സീറ്റുകളിൽ കൂടി ആശക്കുഴപ്പമുണ്ട്. ഇക്കാര്യം അടക്കം ഹൈക്കമാൻഡിന് വിടാനാണ് സാധ്യത

രണ്ടു സിറ്റിങ് സീറ്റുകളിൽ കൂടി ആശക്കുഴപ്പമുണ്ട്. ഇക്കാര്യം അടക്കം ഹൈക്കമാൻഡിന് വിടാനാണ് സാധ്യത

author-image
WebDesk
New Update
Youth Congress

കെപിസിസിയുടെ തിരഞ്ഞെടുപ്പ് സമിതി ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കെപിസിസി തിരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കുന്നതിനെക്കുറിച്ചടക്കം ചര്‍ച്ചയുണ്ടാകും. 

Advertisment

Also Read: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം; വി. കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഎം

കോണ്‍ഗ്രസ് പുറത്താക്കിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് സ്ഥാനാര്‍ഥിത്വം നൽകില്ലെന്നാണ് മുതിർന്ന നേതാക്കൾ നൽകുന്ന സൂചനകൾ.തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബു മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 

രണ്ടു സിറ്റിങ് സീറ്റുകളിൽ കൂടി ആശക്കുഴപ്പമുണ്ട്. ഇക്കാര്യം അടക്കം ഹൈക്കമാൻഡിന് വിടാനാണ് സാധ്യത. സ്ഥാനാര്‍ഥി നിര്‍ണയത്തിൽ അഭിപ്രായം അറിയാൻ ജില്ലകളിലെ കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ജില്ല തിരിച്ച് നേതൃത്വം കൂടിക്കാഴ്ച നടത്തും. ഇന്നു മുതൽ വ്യാഴാഴ്ച വരെയാണ് യോഗങ്ങള്‍ നടക്കുക.

Also Read: എസ്എൻഡിപിയുമായി ഐക്യമില്ല; നിർണായക നീക്കവുമായി എൻഎസ്എസ്, രാഷ്ട്രീയ നീക്കം തിരിച്ചറിഞ്ഞെന്ന് സുകുമാരൻ നായർ

നേരത്തെ, കഴിഞ്ഞ ദിവസം എഐസിസി നേതൃത്വവുമായി കെപിസിസി നേതൃത്വം ചർച്ച നടത്തിയിരുന്നു. ഡൽഹിയിൽ നടന്ന ചർച്ചയിൽ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളുമായി കെപിസിസി നേതൃത്വം ചർച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കെപിസിസി തിരഞ്ഞെടുപ്പ് സമിതി ചൊവ്വാഴ്ച യോഗം ചേരുന്നത്. 

Also Read: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി കേരളം; നിർണായകമായി ജാതി-മത സംഘടനകളുടെ നിലപാടുകൾ

അതിനിടെ, ചില സിറ്റിംങ് സീറ്റുകൾ വെച്ചുമാറുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിൽ ചർച്ച തുടകുകയാണ്. കോങ്ങാട്, പുനലൂർ ഉൾപ്പടെയുള്ള സീറ്റുകൾ വെച്ചുമാറുന്നത് സംബന്ധിച്ചാണ് മുന്നണിയ്ക്കുള്ളിൽ ചർച്ചകൾ പുരോഗമിക്കുന്നത്. 

Read More: വിഎസിന് പത്മവിഭൂഷൺ; സ്വാഗതം ചെയ്ത് സിപിഎം, അന്തിമ തീരുമാനം കുടുംബത്തിന് വിട്ടു

Kpcc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: