Latest News

തപാൽ വോട്ടെടുപ്പിന് ഇന്നു തുടക്കം

പോളിങ് ഉദ്യോഗസ്ഥർ വീട്ടിലെത്തുന്ന ദിവസവും സമയവും അപേക്ഷകരെ മുൻകൂട്ടി അറിയിക്കും

തിരുവനന്തപുരം: തപാൽ വോട്ടെടുപ്പ് സംസ്ഥാനത്ത് ഇന്ന് തുടങ്ങും. ഭിന്നശേഷിക്കാർ, 80 വയസ്സു കഴിഞ്ഞവർ, കോവിഡ് പോസിറ്റീവായവർ, ക്വാറന്റീനിൽ കഴിയുന്നവർ എന്നിവർക്കാണ് തപാൽ വോട്ട് ചെയ്യാൻ കഴിയുക. പോളിങ് ഉദ്യോഗസ്ഥർ ബാലറ്റ് പേപ്പറുമായി വീട്ടിലെത്തി വോട്ടു ചെയ്യിക്കും. പോളിങ് ഉദ്യോഗസ്ഥർ വീട്ടിലെത്തുന്ന ദിവസവും സമയവും അപേക്ഷകരെ മുൻകൂട്ടി അറിയിക്കും.

സൂക്ഷ്മ നിരീക്ഷകൻ, രണ്ടു പോളിങ് ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ എന്നിവരടങ്ങുന്ന സംഘമാണ് വീടുകളിൽ എത്തുക. സ്ഥാനാർഥിക്കോ ബൂത്ത് ഏജന്റ് ഉൾപ്പെടെയുളള പ്രതിനിധികൾക്കോ വീടിനു പുറത്തുനിന്ന് വോട്ടെടുപ്പ് നിരീക്ഷിക്കാം.

ബൂത്ത് ലെവൽ ഓഫിസർ വീട്ടിലെത്തിയപ്പോൾ അപേക്ഷിച്ച 4.02 ലക്ഷം പേർക്കാണ് തപാൽ വോട്ടിന് അവസരം ലഭിക്കുക. ഇവർക്ക് ബൂത്തിൽ നേരിട്ടെത്തി ഇനി വോട്ട് ചെയ്യാൻ കഴിയില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Assembly election postal vote in kerala today

Next Story
Kerala Nirmal Lottery NR-217 Result: നിർമൽ NR-217 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാംkerala lottery result onam bumper 2020, onam bumper 2020 price, onam bumper 2020 results, onam bumper 2020, onam bumper 2020 rate, onam bumber 2020, onam bumper 2020 lottery draw date, onam bumper 2020 result, onam bumper lottery result 2020, onam bumper 2020, onam bumper 2020 lottery, onam 2020, kerala onam bumper 2020 result, kerala onam bumper 2020, kerala lottery onam bumper 2020, kerala lottery results onam bumper 2020, onam bumper result, ഓണം ബമ്പര്‍ ലോട്ടറി, ഓണം ബമ്പര്‍ നറുക്കെടുപ്പ്, ഓണം ബമ്പര്‍ 2020, ഓണം ബമ്പര്‍ 2020 result, ഓണം ബമ്പര്‍ result, ഓണം ബംപര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com