scorecardresearch

ശോഭ സുരേന്ദ്രന്‍ സജീവമാകാത്തതിന് കാരണം അവരോട് തന്നെ ചോദിക്കണം; കെ സുരേന്ദ്രന്‍

വ്യക്തിപരമായി എന്തെങ്കിലും അസൗകര്യം ഉണ്ടായിരിക്കാമെന്നും തന്നോട് അതേക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു

വ്യക്തിപരമായി എന്തെങ്കിലും അസൗകര്യം ഉണ്ടായിരിക്കാമെന്നും തന്നോട് അതേക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു

author-image
WebDesk
New Update
Shobha Surendran, ശോഭ സുരേന്ദ്രൻ, K Surendran, കെ.സുരേന്ദ്രൻ, BJP, ബിജെപി, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടായ ശോഭ സുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തതിന് കാരണം അവരോട് ചോദിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ ഏഴ് മാസമായി പൊതുരംഗത്ത് ശോഭാ സുരേന്ദ്രനെ കാണാത്തതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് സുരേന്ദ്രന്റെ മറുപടി.

Advertisment

വ്യക്തിപരമായി എന്തെങ്കിലും അസൗകര്യം ഉണ്ടായിരിക്കാമെന്നും തന്നോട് അതേക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ആരേയും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും എല്ലാവരേയും പരിഗണിച്ചുകൊണ്ടുതന്നെയാണ് മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read More: ആർഎസ്എസ് അജണ്ട എന്തിന് യുഡിഎഫ് ഏറ്റുപിടിച്ചു: ഖുറാന്‍ വിഷയത്തിൽ മറുപടിയുമായി മുഖ്യമന്ത്രി

പൊതുപരിപാടികളിലോ ചാനല്‍ ചര്‍ച്ചകളിലോ ഒന്നും തന്നെ ശോഭാ സുരേന്ദ്രനെ കാണാതായതോടെ ശോഭയും പാര്‍ട്ടിയും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നു തുടങ്ങിയിട്ടുണ്ട്. കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആയതിന് ശേഷമാണ് ശോഭ സുരേന്ദ്രൻ പാർട്ടിയിൽ സജീവമല്ലാതായത്. സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് ശോഭാ സുരേന്ദ്രന്റെ പേരും പരിഗണിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം സുരേന്ദ്രനെയാണ് തിരഞ്ഞെടുത്തത്.

Advertisment

ശോഭാ സുരേന്ദ്രന്റെ അസാന്നിദ്ധ്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ വന്നതോടെ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് ശോഭാ സുരേന്ദ്രന്‍ തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം.

Shobha Surendran K Surendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: