scorecardresearch

ഭൂമി കയ്യേറിയെന്ന് ആരോപണം: ഏഷ്യാനെറ്റ് ന്യൂസ് ഉടമയുടെ റിസോർട്ട് ഡിവൈഎഫ്ഐ അടിച്ചുതകർത്തു

കയ്യേറ്റമൊഴിപ്പിക്കാന്‍ റവന്യൂവകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ

കയ്യേറ്റമൊഴിപ്പിക്കാന്‍ റവന്യൂവകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഭൂമി കയ്യേറിയെന്ന് ആരോപണം: ഏഷ്യാനെറ്റ് ന്യൂസ് ഉടമയുടെ റിസോർട്ട് ഡിവൈഎഫ്ഐ അടിച്ചുതകർത്തു

കോട്ടയം: ബിജെപി എംപിയും എഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖരന്റെ കുമരകത്തെ റിസോര്‍ട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകർത്തു. റിസോർട്ട് വേമ്പനാട്ട് കായൽ കൈയ്യേറി എന്നാരോപിച്ചായിരുന്നു സമരം. കയ്യേറ്റമൊഴിപ്പിക്കാന്‍ റവന്യൂവകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

Advertisment

രാജീവ് ചന്ദ്രശേഖറിന്രെ 'നിരാവായ' റിസോർട്ട് റവന്യുഭൂമി കയ്യേറി നിർമ്മിച്ചതാണെന്ന് ആരോപണം ഉയർന്നിരുന്നു. കുമരകത്തിനടുത്തുള്ള റിസോർട്ടിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ നടപടി വേണമെന്ന് സിപിഎം ഉൾപ്പടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ തങ്ങൾ റവന്യുഭൂമി കയ്യേറിയിട്ടില്ലെന്നും തങ്ങൾക്കെതിരെ വ്യാജ വാർത്ത കൊടുത്തവർക്കെതിരെ നടപടി ആരംഭിച്ചെന്നും റിസോർട്ടിന്റെ സിഇഒ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് നടന്ന ആക്രമണത്തിൽ റിസോർട്ടിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായും സിഇഒ പ്രതികരിച്ചു.

Asianet News Encroachment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: