തിരുവനന്തപുരം: സംസ്ഥാനത്തെ മുസ്ലിങ്ങള്‍ക്കിടയില്‍ എല്‍ഡിഎഫ് സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍വേ. ഇന്ന് സംപ്രേഷണം ചെയ്ത സര്‍വേയുടെ രണ്ടാംഘട്ടത്തിലാണ് ഈ കണ്ടെത്തല്‍. സംസ്ഥാനം തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിലേക്ക് അടുത്തു കൊണ്ടിരിക്കേ മലയാളിയുടെ മനസ്സിലെന്താണെന്ന് അറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ നടത്തിയ സര്‍വേയുടെ ഒന്നാം ഭാഗം വെള്ളിയാഴ്ച്ച സംപ്രേഷണം ചെയ്തിരുന്നു.
കേരളത്തില്‍ സമുദായ അടിസ്ഥാനത്തില്‍ പിന്തുണ ആര്‍ക്കൊപ്പം എന്ന ചോദ്യത്തിന് ദളിത്, ഈഴവ, മുസ്ലിം, ഒബിസി വിഭാഗങ്ങളുടെ ഏറ്റവും കൂടുതല്‍ പിന്തുണ എല്‍ഡിഎഫിനാണ്. 37, 47, 49, 36 ശതമാനം എന്നിങ്ങനെയാണ് പിന്തുണ. ദളിതരില്‍ 25 ശതമാനം യുഡിഎഫിനേയും 22 ശതമാനം പേര്‍ എന്‍ഡിഎയേയും 16 ശതമാനം പേര്‍ മറ്റുള്ളവരേയും പിന്തുണയ്ക്കുന്നു.
Read Also: ഉറവിടമറിയാത്ത രോഗബാധയും നഗരങ്ങളിലെ ആശങ്കയും: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ
ഈഴവരുടെ പിന്തുണയില്‍ എന്‍ഡിഎ ഒരു ശതമാനത്തിന്റെ ലീഡ് യുഡിഎഫിനുമേല്‍ നേടി. 23 ശതമാനം ഈഴവര്‍ യുഡിഎഫിനേയും 24 ശതമാനം പേര്‍ എന്‍ഡിഎയേയും പിന്തുണയ്ക്കുന്നു. ആറ് ശതമാനം പേര്‍ മറ്റുള്ളവരെ പിന്തുണയ്ക്കുന്നു.
മുസ്ലിങ്ങള്‍ക്കിടയില്‍ 49 ശതമാനം പേര്‍ എല്‍ഡിഎഫിനേയും 31 ശതമാനം പേര്‍ യുഡിഎഫിനേയും 20 ശതമാനം പേര്‍ മറ്റുള്ളവരേയും പിന്തുണയ്ക്കുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎയെ ആരും പിന്തുണച്ചില്ല.
ഒബിസി വിഭാഗത്തില്‍ എല്‍ഡിഎഫിന് 36 ശതമാനം, യുഡിഎഫിന് 26 ശതമാനം, എന്‍ഡിഎയ്ക്ക് 25 ശതമാനം, മറ്റുള്ളവരെ 13 ശതമാനം പേര്‍.
വരുന്ന നിയമസഭ തെരഞ്ഞെുപ്പില്‍ ആരാകണം എന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണച്ചത് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ. സര്‍വേയില്‍ പങ്കെടുത്ത 27 ശതമാനം പേര്‍ പിണറായിയെ പിന്തുണച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ 23 ശതമാനം പേരും ആരോഗ്യ മന്ത്രി കെകെ ശൈലജയെ 12 ശതമാനം പേരും പിന്തുണച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഏഴ് ശതമാനം പേരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അഞ്ച് ശതമാനം പേരും പിന്തുണച്ചു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിനും അഞ്ച് ശതമാനം പേരുടെ പിന്തുണ ലഭിച്ചു. വ്യവസായ മന്ത്രി ഇപി ജയരാജനേയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനേയും മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ മൂന്ന് ശതമാനം പേരും പിന്തുണച്ചു.
Read Also: ജോര്‍ജ് ഫ്‌ളോയ്‌ഡ് മുന്നേറ്റം ഇന്ത്യയില്‍ എന്തുകൊണ്ട് ഉണ്ടാവുന്നില്ല?
ബിജെപി നേതാവ് എംടി രമേശിന് രണ്ട് ശതമാനവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഒരു ശതമാനവും മറ്റുള്ളവര്‍ക്ക് നാല് ശതമാനം പിന്തുണയും ലഭിച്ചു.
ജൂണ്‍ 18 മുതല്‍ 29 വരെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 50 നിയമസഭാ മണ്ഡലങ്ങളിലായിരുന്നു സര്‍വേ നടത്തിയത്. 14 ജില്ലകളിലെ 10,409 വോട്ടര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്.
പ്രായം അടിസ്ഥാനപ്പെടുത്തിയുള്ള പിന്തുണയില്‍ 18-25 വയസ്സു വരെയുള്ളവരില്‍ എല്‍ഡിഎഫിനെ 43 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു. യുഡിഎഫിന് 30 ശതമാനം, എന്‍ഡിഎയ്ക്ക് 15 ശതമാനവും മറ്റുള്ളവര്‍ക്ക് 12 ശതമാനവും പിന്തുണ ലഭിച്ചു.
26-35 വയസ്സുവരെ എല്‍ഡിഎഫ് 31 ശതമാനം, യുഡിഎഫ് 38 ശതമാനം, എന്‍ഡിഎ 17 ശതമാനം മറ്റുള്ളവര്‍ 14 ശതമാനം എന്നിങ്ങനെയാണ് പിന്തുണ.
36-50 വരെ എല്‍ഡിഎഫിന് 40, യുഡിഎഫിന് 31, എന്‍ഡിഎ 16, മറ്റുള്ളവര്‍ 13 ശതമാനം പിന്തുണ.
50 വയസ്സിന് മുകളില്‍ എല്‍ഡിഎഫിന് 36 ശതമാനവും യുഡിഎഫിന് 44 ശതമാനവും എന്‍ഡിഎയ്ക്ക് 5 ശതമാനവും മറ്റുള്ളവര്‍ക്ക് 15 ശതമാനവും പിന്തുണ ലഭിച്ചു.
ലിംഗാടിസ്ഥാനത്തിലെ പിന്തുണയില്‍ സ്ത്രീകള്‍ക്കിടയില്‍ യുഡിഎഫിന് നേരിയ പിന്തുണ കൂടുതലുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്കിടയില്‍ എല്‍ഡിഎഫ് മേല്‍ക്കൈയുണ്ട്.
സ്ത്രീകളില്‍ 34 ശതമാനം എല്‍ഡിഎഫിനേയും യുഡിഎഫിന് 35 ശതമാനവും എന്‍ഡിഎയെ 13 ശതമാനവും മറ്റുള്ളവരെ 18 ശതമാനവും പിന്തുണയുണ്ട്.
Read Also: കൊറോണ ദ്വീപിൽ ഒറ്റപ്പെട്ട് പോകുന്നവർ
പുരുഷന്‍മാര്‍ക്കിടയില്‍ 41 ശതമാനം പേര്‍ എല്‍ഡിഎഫിനേയും 34 ശതമാനം പേര്‍ യുഡിഎഫിനേയും 16 ശതമാനം പേര്‍ എന്‍ഡിഎയേയും 9 ശതമാനം പേര്‍ മറ്റുള്ളവരേയും പിന്തുണയ്ക്കുന്നു.
കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് സര്‍വേ പറയുന്നു. എല്‍ഡിഎഫിന് 42 ശതമാനം വോട്ടുകളോടെ 77 മുതല്‍ 83 സീറ്റുകള്‍ ലഭിക്കും.
യുഡിഎഫിന് 54 മുതല്‍ 60 സീറ്റുകള്‍ വരെ ലഭിക്കും. വോട്ടുവിഹിതം 39 ശതമാനം.
എന്‍ഡിഎയ്ക്ക് 3-7 സീറ്റുകളാണ് സര്‍വേ നല്‍കുന്നത്. വോട്ടുവിഹിതം 18 ശതമാനം.
തെക്കന്‍, വടക്കന്‍ കേരളങ്ങളില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കും. അതേസമയം, യുഡിഎഫ് മധ്യകേരളത്തിലും മുന്നേറ്റമുണ്ടാക്കും. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള വടക്കന്‍ കേരളത്തില്‍ 40-42 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫ് 16-18 മണ്ഡലങ്ങളിലും എന്‍ഡിഎ രണ്ട് മുതല്‍ നാല് സീറ്റുകള്‍ വരെയും ലഭിക്കുമെന്ന് സര്‍വേ ഫലം പറയുന്നു. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് യഥാക്രമം 43 ശതമാനം, 39 ശതമാനം, 17 ശതമാനം വോട്ടുകള്‍ ലഭിക്കും.
മധ്യകേരളത്തില്‍ തൃശൂര്‍ മുതല്‍ കോട്ടയം വരെയുള്ള ജില്ലകളിലെ മണ്ഡലങ്ങളില്‍ 17 മുതല്‍ 19 വരെ മണ്ഡലങ്ങളില്‍ എല്‍ഡിഎഫും 22 മുതല്‍ 24 സീറ്റുകളില്‍ യുഡിഎഫും ലഭിക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് ഒരു സീറ്റും ലഭിക്കും. 39, 42, 18 എന്നിങ്ങനെയാണ് വോട്ട് ശതമാനം.
തെക്കന്‍ കേരളത്തില്‍ ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ എല്‍ഡിഎഫ് 20 മുതല്‍ 22 സീറ്റുകളും യുഡിഎഫ് 16 മുതല്‍ 18 സീറ്റുകളും എന്‍ഡിഎയ്ക്ക് രണ്ട് സീറ്റുകളും ലഭിക്കും. 41, 38, 20 ശതമാനം വരെയാണ് വോട്ടുവിഹിതം.