scorecardresearch

ഏഷ്യന്‍ ഗെയിംസ് നേട്ടത്തില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും കാണാന്‍ വന്നില്ല, സര്‍ക്കാരിനെതിരെ പി ആര്‍ ശ്രീജേഷ്

ബംഗാള്‍ ഗവര്‍ണറാണ് തന്നെ അഭിനന്ദിക്കാനായി ആദ്യമായി വീട്ടില്‍ എത്തിയതെന്നും അദ്ദേഹം വന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു

ബംഗാള്‍ ഗവര്‍ണറാണ് തന്നെ അഭിനന്ദിക്കാനായി ആദ്യമായി വീട്ടില്‍ എത്തിയതെന്നും അദ്ദേഹം വന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
P R SREEJESH|HOCKEY|INDIA

ഏഷ്യന്‍ ഗെയിംസ് നേട്ടത്തില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും കാണാന്‍ വന്നില്ല, സര്‍ക്കാരിനെതിരെ പി ആര്‍ ശ്രീജേഷ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹോക്കി താരം പി.ആര്‍.ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടിയശേഷവും സര്‍ക്കാരില്‍ ആരും ആരും ബന്ധപ്പെട്ടില്ലെന്ന് ശ്രീജേഷ് ആരോപിച്ചു. എന്താണ് കാരണമെന്ന് തനിക്കറിയില്ല. ഒരു പഞ്ചായത്ത് മെമ്പര്‍ പോലും കാണാന്‍ വന്നില്ല. അതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ശ്രീജേഷ് പറഞ്ഞു.

Advertisment

ശ്രീജേഷിനെ കാണാന്‍ ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് വീട്ടിലെത്തിയതിനു പിന്നാലെയാണ് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറായ ശ്രീജേഷിന്റെ പ്രതികരണം. മറ്റ് സംസ്ഥാനങ്ങളിലെ കായിക താരങ്ങള്‍ക്ക് വലിയ പരിഗണന ലഭിക്കുന്നു. വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന കായിക താരങ്ങള്‍ക്ക് കേരളത്തില്‍ പരിഗണന ലഭിക്കുന്നില്ല. ഹരിയാന സര്‍ക്കാരാണെങ്കില്‍ മൂന്ന് കോടി രൂപയാണ് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് കൊടുക്കുന്നത്. ഇന്ത്യന്‍ ഹോക്കി ടീമിലെ തന്റെ സഹതാരമായ അമിത് രോഹിദാസ് കഴിഞ്ഞ ദിവസം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന് ഒന്നരകോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി അപ്പോള്‍ തന്നെ കൈയ്യില്‍ കൊടുക്കുകയാണ് ചെയ്തത്. അതൊക്കെയാണ് അവരുടെ പ്രചോദനമെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണനേട്ടത്തിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹോക്കി താരം പി ആര്‍ ശ്രീജേഷ് രംഗത്തെത്തിയത്. ബംഗാള്‍ ഗവര്‍ണറാണ് തന്നെ അഭിനന്ദിക്കാനായി ആദ്യമായി വീട്ടില്‍ എത്തിയതെന്നും അദ്ദേഹം വന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. ഇവിടെനിന്നും ആരും വരാത്തതിന് എന്താണ് കാരണമെന്ന് അറിയില്ല. അതിന് മറുപടി പറയേണ്ടത് അവരാണ്. താന്‍ ഇന്നലെയാണ് വീട്ടില്‍ എത്തിയത്. ഒരു പഞ്ചായത്ത് അംഗം പോലും തന്നെ ബന്ധപ്പെട്ടില്ല. അത്രമാത്രം പ്രതീക്ഷിച്ചാല്‍ മതിയല്ലോയെന്നും ശ്രീജേഷ് പറഞ്ഞു.

Advertisment

ഈയൊരു സമീപനമാണ് നാളത്തെ തലമുറ കണ്ടുപഠിക്കുക. അങ്ങനെയങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ ഒരു മെഡല്‍ വാങ്ങിയാലും നമ്മുടെ നാട്ടില്‍ വിലയില്ലെന്നുള്ള ചിന്താഗതിയാണ് ഉണ്ടാകുക. ഇത് കായിക രംഗത്തെ യുവതലമുറയെ നിരാത്സാഹപ്പെടുത്തുമെന്നും ശ്രീജേഷ് പറഞ്ഞു. ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളുടെ കരുത്തിലാണ് ഇന്ത്യ ഫൈനലില്‍ ജപ്പാനെ തകര്‍ത്ത് സ്വര്‍ണം നേടിയത്. ടോക്യോ ഒളിമ്പിക്സിലും ഇന്ത്യന്‍ വല കാത്തത് ശ്രീജേഷായിരുന്നു. ഒളിമ്പിക്സില്‍ ശ്രീജേഷ് വെങ്കലമെഡല്‍ നേടിയിരുന്നു.

India Hockey

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: