Latest News

വെളളാപ്പളളി കോളേജിലും പൊലീസിന് വീഴ്ച: ഒരാൾക്ക് സസ്‌പെൻഷൻ

പ്രതിയുടെ വാഹനത്തിൽ പരാതിക്കാരന്റെ മൊഴിയെടുക്കാൻ പോയെന്നാണ് കേസ്

Suspension, Police officer under suspension, vellappalli college issue, sri vellappalli nadesan college of engineering, വെള്ളാപ്പള്ളി കോളേജ് വിവാദം, വെള്ളാപ്പള്ളി കോളേജ് സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ

കായംകുളം: വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് വിവാദത്തിലായ കായംകുളം വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് എഞ്ചിനീയറിംഗിലും പൊലീസിന് വീഴ്‌ച. കേസിൽ പരാതിക്കാരന്റെ മൊഴിയെടുക്കാൻ പൊലീസ് രണ്ടാം പ്രതിയുടെ വാഹനത്തിൽ പോയെന്നാണ് പരാതി. ഇതേ തുടർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു.

വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സതീഷ്‌കുമാറാണ് സസ്‌പെൻഷനിലായത്. ഞായറാഴ്ച വൈകിട്ടാണ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ആർഷ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടു തവണ ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാർത്ഥിയെ കൂട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

ഇതേ തുടർന്ന് ആർഷിന്റെ മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക് പോയത് എ.എസ്.ഐ ആയ സതീഷ്‌കുമാർ ആയിരുന്നു. ശ്രീ വെളളാപ്പളളി നടേശൻ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ സെക്രട്ടറി സുഭാഷ് വാസുവിന്റെ വാഹനത്തിലായിരുന്നു ഇയാൾ ആശുപത്രിയിലേക്ക് പോയത്. ഇക്കാര്യം പുറത്തറിഞ്ഞതോടെയാണ് സതീഷ്‌കുമാറിനെ സസ്പെന്റ് ചെയ്യാൻ തീരുമാനമായത്.

സംഭവത്തെ പറ്റി ആർഷ് പോലീസിനോട് പറഞ്ഞത് കോളേജ് ക്യാന്റീനിലെ മോശം ഭക്ഷണത്തെ തുടർന്നുണ്ടായ സംഭവങ്ങളാണ് ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്നാണ്. കോളേജ് ക്യാന്റീനിൽ മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പലിനോട് പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് പുറത്ത് പോയി ഭക്ഷണം കഴിക്കാൻ അനുമതി വാങ്ങിയിരുന്നെങ്കിലും തിരികെ എത്തിയപ്പോൾ പുറത്ത് പോയി ഭക്ഷണം കഴിച്ചവരോട് ഹോസ്റ്റൽ വിട്ട് പോകാൻ അധികൃതർ ആവശ്യപ്പെട്ടുവെന്നാണ് ആർഷിന്റെ മൊഴി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Asi satheeshkumar vallikkunn police station under suspension for taking favour from accused in vellappalli college case

Next Story
ജിഷ്ണു കേസിൽ അറസ്റ്റിലായ എൻ.കെ.ശക്തിവേലിന് ഇടക്കാല ജാമ്യംcp praveen, jishnu pranoy
The moderation of comments is automated and not cleared manually by malayalam.indianexpress.com