കെവിന്റെ കൊലപാതകം; എഎസ്‌ഐ ബിജുവിനെ സസ്‌പെൻഡ് ചെയ്തു

പ്രതികളുമായി എഎസ്‌ഐ ബിജു രണ്ട് തവണ ഫോണില്‍ സംസാരിച്ചെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

Kevin Murder Case, iemalayalam

കോട്ടയം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ബിജുവിനെ സസ്‌പെൻഡ് ചെയ്തു. ഐജി വിജയ് സാഖറെയാണ് നടപടിയെടുത്തത്. കേസിലെ പ്രതിയായ സാനുവുമായി ബിജു നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വന്നിരുന്നു. കേസ് മറച്ചുവയ്ക്കാൻ ബിജു സഹായിച്ചെന്ന റിപ്പോര്‍ട്ടിന്മേലാണ് നടപടി.

പ്രതികളുമായി എഎസ്‌ഐ ബിജു രണ്ട് തവണ ഫോണില്‍ സംസാരിച്ചെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്‌ച ബിജു മാന്നാനത്തെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് എഎസ്‌ഐ അട്ടിമറിച്ചയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സാനുവിനെ രാത്രി പെട്രോളിങ്ങിനിടെ എഎസ്‌ഐ പിടികൂടി വിട്ടയച്ചിരുന്നു. രാത്രി പെട്രോളിങിനുണ്ടായിരുന്ന പൊലീസ് ജീപ്പ് ഡ്രൈവറേയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

അതേസമയം, സ്ഥലം എസ്ഐ മൂന്ന് തവണ സാനുവുമായി സംസാരിച്ചെന്നും ഇതില്‍ രണ്ട് തവണയും സാനുവിനെ അങ്ങോട്ട് വിളിക്കുകയായിരുന്നുവെന്നും കെവിന്റെ ബന്ധുവും അക്രമി സംഘം തട്ടിക്കൊണ്ടു പോയി വിട്ടയക്കുകയും ചെയ്ത അനീഷ് പറഞ്ഞു. കൂടാതെ പൊലീസിന് സാനു 10000 രൂപ കൈക്കൂലി നല്‍കിയെന്നും അനീഷ് പറഞ്ഞു. പ്രതികള്‍ വീട് ആക്രമിക്കുന്ന സമയം സ്ഥലത്തു നിന്നും 100 മീറ്റര്‍ അകലെ പൊലീസുണ്ടായിരുന്നുവെന്നും അനീഷ് പറയുന്നു.

അതേസമയം, സാനുവും ഗാന്ധിനഗര്‍ പൊലീസും തമ്മിൽ നടത്തിയതെന്നു സംശയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തായി. ഞായറാഴ്‌ച നടന്ന സംഭാഷണമാണ് പുറത്തായത്. സംഭാഷണത്തില്‍ അനീഷിനെ വിട്ടയക്കാന്‍ തയ്യാറാണെന്നും കെവിന്‍ കൈയ്യില്‍ നിന്നും ചാടിപ്പോയെന്നും പറയുന്നുണ്ട്.

കെവിന്റെ വീട് തകര്‍ത്തതിന് നഷ്ടപരിപഹാരം നല്‍കാമെന്നും പ്രതി പറയുന്നുണ്ട്. അതേസമയം, കൊലപാതകം ആസൂത്രണം ചെയ്തത് നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ സാനുവും ചേര്‍ന്നാണെന്നും നിയാസിനെ പദ്ധതി നടപ്പിലാക്കാന്‍ കൂടെ കൂട്ടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഘാംഗങ്ങളെ സംഘടിപ്പിച്ചതും മറ്റും സാനുവായിരുന്നു.

ഇന്നലെയാണ് കേസിലെ പ്രധാന പ്രതികളായ സാനുവും ചാക്കോയും പൊലീസില്‍ കീഴടങ്ങിയത്. ഇന്നലെ വൈകിട്ടായിരുന്നു കൊല്ലപ്പെട്ട കെവിന്റെ ശവസംസ്‌കാരം നടന്നത്. ആയിരങ്ങളുടെ സാക്ഷ്യത്തിലായിരുന്നു കെവിന്റെ മൃതദേഹം സംസ്‌കരിച്ചത്.

കെവിന് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തില്‍ വച്ച് ക്രൂരമര്‍ദ്ദനമേറ്റിരുന്നു. തെന്മലയിലെ സാനുവിന്റെ വീട്ടിലെത്തും മുമ്പ് കെവിന്‍ വാഹനത്തില്‍ നിന്നും രക്ഷപ്പെട്ടു. അക്രമി സംഘം കെവിനെ പിന്തുടര്‍ന്നെന്നും പിന്നീടാണ് മരണകാരണമായ സാഹചര്യമുണ്ടായതെന്നും പൊലീസ് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Asi biju suspended in kevin murder case

Next Story
‘കെവിനെ തട്ടിക്കൊണ്ടു പോയത് പൊലീസ് അറിവോടെ’; എഎസ്‌ഐ ബിജു കേസ് അട്ടിമറിച്ചെന്ന് ഐജിയുടെ റിപ്പോര്‍ട്ട്കെവിൻ വധക്കേസിലെ ഇരുപത്തിയെട്ടാം സാക്ഷി അബിൻ പ്രദീപ് കൂറുമാറി. കെവിനെ തട്ടിക്കൊണ്ടുപോകുന്നത് അറിഞ്ഞിരുന്നു എന്ന് മൊഴി നൽകിയ വ്യക്തിയാണ് അബിൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com