തിരുവനന്തപുരം: ചങ്ങനാശേരി എൻ.എസ്.എസ് കോളേജിന് മുന്നിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തിനിടെ എഎസ്ഐ മരിച്ച സംഭവത്തിൽ പ്രതികളായ 17 എബിവിപി പ്രവർത്തകരെ കുറ്റവിമുക്തരാക്കി. ചങ്ങനാശേരി സെഷൻസ് കോടതിയാണ് ഇവരെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്.

2007 ഒക്ടോബറിൽ എന്‍എസ്എസ് കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്തത്. പിന്നാലെ സ്ഥലത്ത് പൊലീസ് എത്തുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സംഘര്‍ഷം കനത്തപ്പോള്‍ ഇടപെട്ട എഎസ്ഐ ഏലിയാസിനെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ ഏലിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.