തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ സാധ്യത.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
- 12/ 05/2022: ഇടുക്കി, കാസർഗോഡ്
- 13/05/2022: എറണാകുളം, ഇടുക്കി
- 14/05/2022: ഇടുക്കി
- 15/05/2022: എറണാകുളം, ഇടുക്കി, തൃശൂർ
- 16/05/2022: ഇടുക്കി, മലപ്പുറം
മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും 30-40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രാദേശ് തീരത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന ശക്തി കുറഞ്ഞ ന്യുന മർദ്ദത്തിന്റെ സ്വാധീനമുള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ മൽസ്യബന്ധനം നിരോധിച്ചിട്ടുണ്ട്. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
അതേസമയം,ആന്ധ്രാപ്രാദേശിന് തീരത്തിനു മുകളിൽ സ്ഥിതിചെയ്തിരുന്ന അതി തീവ്ര ന്യുനമർദ്ദം ശക്തി കുറഞ്ഞു തീവ്രന്യുന മർദ്ദമായി മാറി. അടുത്ത 12 മണിക്കൂറുനുള്ളിൽ ഇത് വീണ്ടും ദുർബലമാകാനാണ് സാധ്യത.
Also Read: മാന്നാർ പരുമലയിൽ വൻതീപിടിത്തം; വസ്ത്രവ്യാപാരശാല കത്തിനശിച്ചു, ആളപായമില്ല