scorecardresearch
Latest News

അരുണാചല്‍ ഹെലികോപ്റ്റര്‍ അപകടം: മരിച്ചവരില്‍ മലയാളി സൈനികനും

നാലുവര്‍ഷം മുമ്പാണ് ഇലക്ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന്‍ സൈന്യത്തില്‍ ജോലിയില്‍ പ്രവേശിച്ചത്

അരുണാചല്‍ ഹെലികോപ്റ്റര്‍ അപകടം: മരിച്ചവരില്‍ മലയാളി സൈനികനും

ഗുവാഹത്തി:അരുണാചല്‍പ്രദേശിലുണ്ടായ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. കാസര്‍കോട് ചെറുവത്തൂര്‍ കിഴേക്കമുറി കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് മരിച്ചത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ നാലുപേരാണ് മരിച്ചത്.

നാലുവര്‍ഷം മുമ്പാണ് ഇലക്ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന്‍ സൈന്യത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. നാട്ടില്‍ അവധിക്ക് വന്ന അശ്വിന്‍ ഒരുമാസം മുമ്പ് തിരികെ പേയിരുന്നു. സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് മരണ വിവരം അശ്വിന്റെ വീട്ടില്‍ അറിയിച്ചത്.

ഞായറാഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സൂചന. അരുണാചലലിലെ അപ്പര്‍ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഇന്നലെ രാവിലെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ആകെ അഞ്ച് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. കോപ്റ്ററിലുണ്ടായിരുന്ന അഞ്ചാമനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Arunachal pradesh army chopper crash malayali soldier died