scorecardresearch

'അരുണ്‍ ജയ്റ്റ്‌ലി ഞങ്ങളേയും സന്ദർശിക്കണം' ആർഎസ്എസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരുടെ കുടുംബാംഗങ്ങൾ

ആർഎസ്എസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 21 സിപിഎം പ്രവർത്തകരുടെ കുടുംബാംഗങ്ങളെ അണിനിരത്തിയാണ് ധർണ നടത്തുന്നത്

ആർഎസ്എസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 21 സിപിഎം പ്രവർത്തകരുടെ കുടുംബാംഗങ്ങളെ അണിനിരത്തിയാണ് ധർണ നടത്തുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
arun jaitley, budget

തിരുവനന്തപുരം: കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ സന്ദർശനത്തിനു മുന്നോടിയായി രാജ്ഭവനു മുന്നിൽ സിപിഎം ധർണ. ആർഎസ്എസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 21 സിപിഎം പ്രവർത്തകരുടെ കുടുംബാംഗങ്ങളെ അണിനിരത്തിയാണ് ധർണ നടത്തുന്നത്.

Advertisment

​​​ശ്രീ​​​കാ​​​ര്യത്ത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്‍റെ വീടു സന്ദർശിക്കുന്നതിന്‍റെ ഭാഗമായിയാണ് ജയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്ത് എത്തുന്നത്. എന്നാൽ കേന്ദ്രമന്ത്രി തങ്ങളേയും സന്ദർശിക്കണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരുടെ കുടുംബാംഗങ്ങൾ ധർണ നടത്തുന്നത്.

രാഷ്ട്രീയസംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അരുണ്‍ജെയ്റ്റ്‌ലി ഇന്ന് കേരളത്തിലെത്തും. കേരളത്തിലെ സിപിഎം ഭരണത്തിനെതിരെ ദേശീയതലത്തില്‍ നടക്കുന്ന സംഘടിത നീക്കത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് രംഗത്തെത്തിയതും ബിജെപി എംപിമാര്‍ പാര്‍ലമന്റില്‍ നടത്തിയ പ്രസ്താവനകളും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ ത​​​ല​​​സ്ഥാ​​​ന​​​ത്തെ​​​ത്തു​​​ന്ന അ​​​രു​​​ണ്‍ ജയ്റ്റ്‌ലി, കൊ​​​ല്ല​​​പ്പെ​​​ട്ട ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ രാ​​​ജേ​​​ഷി​​​ന്‍റെ വീ​​​ടു സ​​​ന്ദ​​​ർ​​​ശി​​​ക്കും. തു​​​ട​​​ർ​​​ന്ന് 12 ന് ​​​ശ്രീ​​​കാ​​​ര്യം ക​​​ല്ല​​​ന്പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ​​​യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. 1.30 ആ​​​റ്റു​​​കാ​​​ൽ അം​​​ബി​​​കാ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ത​​​ല​​​സ്ഥാ​​​ന​​​ത്തെ രാ​​​ഷ‌്‌​​ട്രീ​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും കാ​​​ണും.

Advertisment
Cpim Arun Jaitley Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: