/indian-express-malayalam/media/media_files/uploads/2017/08/arun-jaitly.jpg)
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ സമാധാനം അർഹിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. ക്രമസമാധാനം പാലിക്കാനുള്ള ഇച്ഛാശക്തി സംസ്ഥാന സർക്കാർ കാണിക്കണം. ഇടത് മുന്നണി അധികാരത്തിൽ എത്തുമ്പോൾ മാത്രമാണ് സംഘപരിവാർ പ്രവർത്തകർക്ക് എതിരെ ഇത്രയും അധികം ആക്രമണം ഉണ്ടാകുന്നത്. പാർട്ടി ഓഫീസുകൾ ആക്രമിക്കുമ്പോൾ പൊലീസ് നോക്കി നിൽക്കുകായാണ് എന്നും ജെയ്റ്റ്‌ലി ആരോപിച്ചു.
തിരുവനന്തപുരത്തെ രാജേഷിന്റെ കൊലപാതകം കരുതിക്കൂട്ടി നടപ്പിലാക്കിയതാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി കൂടിയായ അരുൺ ജെയ്റ്റ്‌ലി ആരോപിച്ചു. തീവ്രവാദികളെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ് രാജേഷിനെ കൊന്നത്. എല്ലായിടത്തും പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആക്രമിക്കപ്പെട്ട സിപിഎം പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കുന്നതിൽ തനിക്ക് ബുദ്ധിമുട്ടില്ലെന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാൻ ശ്രമിക്കണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.