തൃശൂര്‍: തൃശൂര്‍ പൂരം ഘടകപൂരത്തിന്റെ പഞ്ചവാദ്യത്തിനിടെ മദ്ദളകലാകാരന്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് കോങ്ങാട് കുണ്ടളശ്ശേരി കൃഷ്ണന്‍കുട്ടി നായര്‍ (62) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി ഏഴരയ്ക്ക് കണിമംഗലം ക്ഷേത്രത്തിന്റെ രാത്രിപ്പൂരം എഴുന്നള്ളിപ്പ് കുളശ്ശേരി ക്ഷേത്രത്തില്‍നിന്ന് വടക്കുന്നാഥക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു അദ്ദേഹം കുഴഞ്ഞ് വീഴുന്നത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിര്യാണത്തെത്തുടര്‍ന്ന് കണിമംഗലം ക്ഷേത്രത്തിന്റെ രാത്രിപ്പൂരം ഒരാനപ്പുറത്താക്കി ചുരുക്കി. ഭാര്യ: വത്സല. മക്കള്‍: ഹരി (മദ്ദളകലാകാരന്‍), ശ്രീവിദ്യ. മരുമക്കള്‍: രാജി, വിജയന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ