തൃശ്ശൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെ അനുകൂലിച്ച് നിലപാട് എടുത്തതിന് തിമില കലാകാരനെ ഉത്സവ പരിപാടിയില്‍ നിന്നും ഒഴിവാക്കിയതായി പരാതി. തൃശ്ശൂര്‍ സ്വദേശിയായ അനീഷാണ് പരാതിയുമായെത്തിയിരിക്കുന്നത്.

ശിവരാത്രി മോഹോത്സവ രാത്രിയില്‍ നടക്കുന്ന പഞ്ചവാദ്യ മേളത്തില്‍ നിന്നും കരാറുകാര്‍ തന്നെ ഒഴിവാക്കി എന്നാണ് അനീഷിന്റെ പരാതി. ശബരിമല വിധിയെ അനുകൂലിച്ച് അനീഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംഘപരിവാറിന്റെ ഭീഷണിമൂലമാണ് തന്നെ ഒഴിവാക്കിയതെന്ന് അനീഷ് പറയുന്നു. തൃശ്ശൂര്‍ കൊണ്ടാഴി തൃത്തംതളി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് എല്ലാ വര്‍ഷവും അനീഷ് തിമില വായിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഒഴിവാക്കുകയായിരുന്നു.

തന്നെ കൊണ്ട് കൊട്ടിക്കുകയാണെങ്കില്‍ മേളം തടസ്സപ്പെടുത്തുമെന്നും ,മേളം നടക്കുന്നതിനിടയില്‍ വന്ന് താങ്കളെ ശാരീരികമായി ആക്രമിക്കുമെന്നും ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള ആളുകള്‍ നിരവധി തവണ നേരിട്ട് വന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ താങ്കള്‍ പരിപാടിയില്‍ നിന്നും പിന്മാറണമെന്നും കരാറുകാരന്‍ അറിയിക്കുകയായിരുന്നെന്നും അനീഷ് പറയുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് അനീഷ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ