തിരുവനന്തപുരം: കേരളം വേനലിനോട് പൊരുതാൻ കഷ്‌ടപ്പെടുമ്പോഴും സർക്കാരിന്റെ വരൾച്ചാ ദുരിതാശ്വാസ പദ്ധതികൾ നീണ്ടുപോകുന്നു. കൃത്രിമ മഴ പെയ്യിക്കാനുള്ള സർക്കാർ പദ്ധതി കേന്ദ്ര കാലാവസ്ഥാ വകുപ്പ് എതിർത്തതോടെ അനിശ്ചിതത്വത്തിലായി. കൃത്രിമ മഴയിലൂടെ ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലുള്ള സാങ്കേതികവിദ്യകൾ അതിന് പ്രായോഗികമല്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിക്കുകയായിരുന്നു.

കേരളം കൃത്രിമ മഴ പദ്ധതിയുമായി രംഗത്തെത്തുന്നതിന് മുൻപുതന്നെ ഇക്കാര്യം തീരുമാനിച്ചിരുന്നതായി കാലാവസ്ഥാ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. തമിഴ്നാടും കർണാടകയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും നേരത്തേ ഇതിനായി ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ലെന്നാണു കാലാവസ്ഥാ വകുപ്പിന്റെ കണ്ടെത്തൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ