കൊച്ചി: പ്രമുഖ ക്രിസ്തീയ ആരാധാനാലയമായ അർത്തുങ്കൽ പള്ളി മുൻപ് ശിവക്ഷേത്രമായിരുന്നുവെന്ന് ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ്. ട്വിറ്ററിൽ സ്വന്തം അക്കൗണ്ടിലാണ് അദ്ദേഹം ഈ അഭിപ്രായം നടത്തിയത്. ക്ഷേത്രം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇനി ഹിന്ദുക്കൾ നടത്തേണ്ടതെന്നും അദ്ദേഹം ട്വിറ്ററിൽ തുടർച്ചയായി ഇട്ട പോസ്റ്റുകളിൽ ആവശ്യപ്പെട്ടു.

“അർത്തുങ്കൽ പള്ളി ഒരു ഹിന്ദുക്ഷേത്രമായിരുന്നു. അതാണ് ഹിന്ദുക്കൾ ആ ദിശ നോക്കി പ്രാർത്ഥിക്കുന്നത്. ക്രിസ്ത്യാനികൾ ക്ഷേത്രത്തെ പള്ളിയാക്കി മാറ്റി. എന്നാൽ പള്ളിയുടെ ആൾത്താര പണിയുന്നതിനിടെ പൊളിഞ്ഞുവീണുകൊണ്ടിരുന്നു”, ഇങ്ങിനെ തുടരുന്ന പോസ്റ്റിൽ ഇതേ തുടർന്ന് പാതിരിമാർ ജോത്സ്യൻ്റെ സഹായം തേടിയെന്നും ടിജി മോഹൻദാസ് പറയുന്നു.

പള്ളിയിൽ എഎസ്ഐ ഉത്ഖനനം നടത്തിയാൽ പഴയ ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്താനാകുമെന്നാണ് മോഹൻദാസിൻ്റെ വാദം. “അർത്തുങ്കൽ ശിവക്ഷേത്രം വീണ്ടെടുക്കുക എന്ന ജോലിയാണ് ഇനി ഹിന്ദുക്കൾ ചെയ്യേണ്ടതെന്നും” മോഹൻദാസ് ട്വിറ്ററിൽ ആവശ്യപ്പെടുന്നുണ്ട്.

എട്ട് തുടർ ട്വീറ്റുകളിലാണ് മോഹൻദാസിൻ്റെ അഭിപ്രായ പ്രകടനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ