പരവൂർ: ചലച്ചിത്ര കലാസംവിധായകൻ കോങ്ങാൽ ഭരണയഴികം വീട്ടിൽ പി.ജയസിംഗ് (പരവൂർ ജയസിംഗ്-73) അന്തരിച്ചു. സംവിധായകൻ ഭരതന്റെ അസിസ്റ്റന്റായി ചലച്ചിത്രരംഗത്തെത്തിയ ജയസിംഗ് കലാ സംവിധായകൻ, സഹ സംവിധായകൻ, സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആരവം, തകര, എന്റെ നീലാകാശം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, പെരുവഴിയമ്പലം, സന്ധ്യമയങ്ങും നേരം, കാറ്റത്തെ കിളിക്കൂട്‌, ഞാവൽപ്പഴം, ഈണം, കാതോട് കാതോരം, ആഗ്രഹം, ഒഴിവുകാലം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ജയസിംഗ് പ്രവർത്തിച്ചിട്ടുണ്ട്.

1985 ൽ സീൻ നമ്പർ -7 എന്ന ചിത്രത്തിലൂടെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന അവാർഡും അദ്ദേഹത്തെ തേടിയെത്തി.

1992 ൽ പുറത്തിറങ്ങിയ ‘രഥചക്രം’ എന്ന സിനിമയുടെ സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം. മലയാള ചലച്ചിത്രങ്ങളുടെ ടൈറ്റിലുകളിൽ അച്ചടി അക്ഷരങ്ങളുടെ മാതൃകയ്ക്ക് പകരം എഴുത്തക്ഷരങ്ങൾ സ്വീകരിക്കുന്ന രീതി നടപ്പിലാക്കി പരീക്ഷിച്ച വ്യക്തിയാണ്.

പരവൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു. ഭാര്യ അജിത കുമാരി, മക്കൾ: ജയലക്ഷ്മി, ജോജി ജയസിംഗ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വർക്കല പറവൂരിൽ നടക്കും.

Read more: കൂടുതൽ കേരള വാർത്തകൾ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.