/indian-express-malayalam/media/media_files/uploads/2021/09/kpcc-president-k-sudhakaran-on-vm-sudheerans-resignation-from-political-affairs-committee-561978-FI.jpg)
ഹൈബി ഈഡന്റെത് വ്യക്തിപരമായ അഭിപ്രായം; കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് കെ സുധാകരന്‍ -Photo: Screengrab
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തെ സംപൂജ്യമാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് മാധ്യമവേട്ടയാണെന്നും എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പരീക്ഷപോലും എഴുതാതെ ജയിച്ച് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ സംഭവം പുറത്തുകൊണ്ടുവന്ന കെഎസ്‌യു നേതാക്കള്‍ക്കെതിരേയും അതു വാര്‍ത്തയാക്കിയ ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെതിരെയും ഗൂഢാലോചനാ കേസ് എടുത്ത പൊലീസ് നടപടി ശുദ്ധതോന്ന്യാസമാണെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരനെ പ്രതിയാക്കുന്ന വിചിത്ര ഭരണമാണ് പിണറായി സര്‍ക്കാരിന്റെതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉന്നയിച്ച ആരോപണം മുഖവിലയ്ക്കെടുത്ത പൊലീസ് വ്യാജരേഖ ചമച്ച് ജോലിനേടിയ എസ്എഫ് ഐ നേതാവ് കെ.വിദ്യയെ പിടികൂടുകയോ, തെളിവ് കണ്ടെത്തുകയോ ചെയ്തില്ല. ആരുടെ ചിറകിനടിയിലാണ് ദിവ്യയെ ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയാം. പൊലീസിനു പിടിക്കാന്‍ പറ്റില്ലെങ്കില്‍ അതു ജനങ്ങള്‍ ചെയ്യേണ്ടി വരും. വ്യാജരേഖ ചമക്കല്‍ വിവാദത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണോ ഇത്തരം ഒരു നീക്കമെന്നും സംശയിക്കേണ്ടിരിക്കുന്നു.സത്യസന്ധമായി വാര്‍ത്തനല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്ന പൊലീസ് നടപടി ജനാധിപത്യത്തിന് ഭൂക്ഷണമല്ല.പിണറായി ഭരണത്തില്‍ വ്യാജരേഖ ചമയ്ക്കുന്നവരും കൃത്രിമം കാണിക്കുന്നവരും വാഴ്ത്തപ്പെട്ടവരാണെന്നും അവര്‍ ഇച്ഛിക്കുന്നത് കല്‍പ്പിച്ച് നല്‍കുകയാണ് ആഭ്യന്തരവകുപ്പെന്നും സുധാകരന്‍ പരിഹസിച്ചു.
ബിജെപിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ബിബിസി, മീഡിയാവണ്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരെ പ്രതികാര നടപടിയെടുത്ത മോദിയുടെ ചേട്ടനാണിപ്പോള്‍ പിണറായി വിജയന്‍. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടി കൊള്ളരുതായ്മകള്‍ക്ക് മറയിടാനാണ് ഇരുവരുടെയും ശ്രമം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അമിതാധികാര പ്രയോഗത്തിലൂടെ രാജ്യത്ത്യ സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം ഇരുളടഞ്ഞു. ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കുക എന്ന തന്ത്രമാണ് മോദിയും പിണറായിയും നടപ്പാക്കുന്നത്.ഇഷ്ടമില്ലാത്തവരെ നിശബ്ദമാക്കുന്ന സംഘപരിവാര്‍ പതിപ്പിന്റെ കേരളമോഡലാണ് പിണറായി ഭരണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
പൊലീസിനെ ഉപയോഗിച്ച് കേരളത്തില്‍ മാദ്ധ്യമങ്ങളേ കൂച്ചുവിലങ്ങിടുകയാണ് പിണറായി സര്‍ക്കാര്‍ : കെ.സുരേന്ദ്രന്‍
വ്യാജരേഖ ചമച്ച് ജോലി നേടിയ മുന്‍ എസ്എഫ്‌ഐ നേതാവിനെതിരെയും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്കെതിരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ മാദ്ധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും പ്രതികരിച്ചു.
അഭിപ്രായ സ്വാതന്ത്യത്തെ കുറിച്ചും മാദ്ധ്യമസ്വാതന്ത്ര്യത്തെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന സിപിഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍സെക്രട്ടറി എന്തുകൊണ്ടാണ് കേരളത്തിലെ വിഷയത്തില്‍ പ്രതികരിക്കാത്തതെന്നും കോഴിക്കോട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. ഭരണകൂടത്തിന്റെ മര്‍ദ്ദനോപാദി എന്ന് നിങ്ങള്‍ തന്നെ ആക്ഷേപിച്ച പൊലീസിനെ ഉപയോഗിച്ച് കേരളത്തില്‍ മാദ്ധ്യമങ്ങളേ കൂച്ചുവിലങ്ങിടുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവരെ ജയിലിലടയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ എന്തുകൊണ്ടാണ് യെച്ചൂരി തയ്യാറാവാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us