scorecardresearch

ഉയരപ്പാത നിർമാണത്തിനിടെ അപകടം; രാജേഷിന്റെ കുടുംബത്തിന് കരാര്‍ കമ്പനി 25 ലക്ഷം നല്‍കും; അന്വേഷണത്തിന് വിദഗ്ദ സമിതി

വിദഗ്ദ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുന്നതാണെന്ന് ദേശിയപാത അതോറിറ്റി അറിയിച്ചു

വിദഗ്ദ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുന്നതാണെന്ന് ദേശിയപാത അതോറിറ്റി അറിയിച്ചു

author-image
WebDesk
New Update
Aroor Accident

ചിത്രം: സ്ക്രീൻഗ്രാബ്

ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാതയിൽ ഗര്‍ഡര്‍ വീണു മരിച്ച രാജേഷിന്റെ കുടുംബത്തിന് കരാർ കമ്പനി 25 ലക്ഷം രൂപ സഹായം നൽകും. കരാർ കമ്പനിയുമായി നടന്ന ചർച്ചയിൽ സമവായത്തിൽ എത്തിയതോടെ രാജേഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.  ആദ്യം രണ്ട് ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയും ധനസഹായമായി നൽകാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. തഹസില്‍ദാരുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായമായതെന്നാണ് റിപ്പോർട്ട്.

Advertisment

സംഭവത്തിൽ, വിശദമായ അന്വേഷണത്തിന് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായി ദേശീ‌യപാത അതോറിറ്റി അറിയിച്ചു. വിദഗ്ദ്ധ സമിതി ഇന്നു തന്നെ പ്രാഥമിക പരിശോധന നടത്തിയേക്കും. വിദഗ്ദ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുന്നതാണെന്ന് അതോറിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. രാജേഷിന്റെ കുടുംബാംഗങ്ങളെ ദേശീയപാത അതോറിറ്റി ദുഃഖം അറിയിച്ചു.

Also Read: അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

ഇന്ന് പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അപകടം. ഉയരപാത നിർമാണ മേഖലയിൽ വെച്ച് പിക്കപ്പ് വാനിനു മുകളിലേക്ക് ഗർഡറുകൾ പതിക്കുകയായിരുന്നു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന വാനിന് മുകളിലേക്കായിരുന്നു ഗർഡർ വീണത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്. 

Advertisment

Also Read: തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം; സർക്കാരിൻ്റെ ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി

തമിഴ്നാട്ടിൽ നിന്നും മുട്ട കയറ്റി വരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. എറണാകുളത്ത് നിന്നും ലോഡ് ഇറക്കി ആലപ്പുഴയിലേക്ക് തിരികെ മടങ്ങുമ്പോഴാണ് അപകടം. സ്ഥിരമായി ഓടിക്കുന്ന ഡ്രൈവർ ഇല്ലാത്തതിനാൽ പകരം വണ്ടി ഓടിക്കാനെത്തിയ ഡ്രൈവറായിരുന്നു രാജേഷ്.

Also Read: ഇൻഫ്‌ളുവൻസർമാരായ ദമ്പതികളുടെ തമ്മിലടി; മാരിയോയ്‌ക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ

സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആണ് റിപ്പോർട്ട് തേടിയത്. സുരക്ഷാ വീഴ്ചയുണ്ടായെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് അരൂർ എംഎൽഎ ദലീമയും പറഞ്ഞു. അതേസമയം, രാജേഷിന്റെ കുടുംബത്തിന് അടിയന്തരസഹായമായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സര്‍ക്കാര്‍ 4 ലക്ഷം നല്‍കും. മകന്റെ ജോലിക്ക് ശുപാര്‍ശ നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചെന്ന് കുടുംബം പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ടു ചെയ്തു.

Read More: പിഎം ശ്രീ പദ്ധതി; നടപടികൾ നിർത്തിവെക്കാൻ കേരളം കേന്ദ്രത്തിന് കത്തയച്ചു

Accident Alappuzha National Highway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: